ടി20 ലോകകപ്പിൽ ഞായറാഴ്ച പാകിസ്ഥാനെതിരെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി നടത്തിയ പ്രകടനത്തിൻ്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല. കോലിയുടെ ക്രിക്കറ്റ് ജീവിതത്തിലെ തന്നെ ഏറ്റവും മികച്ചപ്രകടനങ്ങളിലൊന്നായാണ് കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തെ കണക്കാക്കുന്നത്. ഇന്ത്യൻ സാധ്യതകൾ 15% മാത്രമായിരുന്ന ഘട്ടത്തിലാണ് ഐതിഹാസികമായ പ്രകടനത്തിലൂടെ കോലി മത്സരം അനുകൂലമാക്കിയത്.
ഒരു ഘട്ടത്തിൽ ടീം സ്കോർ 31ൽ നിൽക്കെ ഇന്ത്യയ്ക്ക് 4 മുൻനിര ബാറ്റർമാരെ നഷ്ടമായിരുന്നു. കോലിയാകട്ടെ ഒരു ഘട്ടത്തിൽ 21 പന്തിൽ 12 റൺസ് എന്ന നിലയിലായിരുന്നു. ഈ സമയത്ത് താൻ വലിയ തെറ്റാണ് ചെയ്യുന്നതെന്ന് തോന്നിയിരുന്നതായി കോലി പറയുന്നു. ആ ഘട്ടത്തിൽ ഞാൻ ശരിക്കും കുഴങ്ങി. വലിയ തെറ്റാണ് ചെയ്തതെന്ന് ഞാൻ കരുതി. ഇത്രയും വലിയ ഒരു കളിയിൽ ആഴത്തിൽ ബാറ്റ് ചെയ്യേണ്ടതിൻ്റെ പ്രാധാന്യം ഞാൻ പെട്ടെന്ന് മനസിലാക്കി.
അതിനനുസരിച്ച് ഞാൻ തെറ്റ് തിരുത്തി. ഇന്നിങ്ങ്സിൻ്റെ അവസാനം വരെ ഷോട്ടുകൾ കളിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. കോലി പറഞ്ഞു.