Webdunia - Bharat's app for daily news and videos

Install App

ടെസ്റ്റ് റാങ്കിങ്ങിൽ അടിതെറ്റി കോലി, ബു‌‌മ്ര നാലാം സ്ഥാനത്ത്

Webdunia
ബുധന്‍, 16 മാര്‍ച്ച് 2022 (16:29 IST)
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും മികവ് തെളിയിക്കാനാവാതെ പോയതിനെ തുടർന്ന് റാങ്കിങിലും തിരിച്ചടി നേരിട്ട് വിരാട് കോലി. നാലുസ്ഥാനങ്ങൾ താഴേക്കിറങ്ങിയ കോലി ഒമ്പതാം റാങ്കിലാണ് ഇപ്പോൾ.
 
ആറാം സ്ഥാനത്തുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് റാങ്കിങ്ങിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ മുന്നിൽ നിൽക്കുന്ന താരം. റിഷഭ് പന്ത് പത്താം സ്ഥാനത്ത് തുടരുന്നു. ഓൾറൗണ്ടർമാരിൽ ജേസൺ ഹോൾഡർ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
 
ബൗളർമാരിൽ ആറ് സ്ഥാനം മുകളിൽ കയറിയ ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌‌പ്രീത് ബു‌മ്ര നാലാം റാങ്കിലെത്തി. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ബു‌മ്ര അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. ബൗളർമാരിൽ രവിചന്ദ്ര അശ്വിൻ രണ്ടാം സ്ഥാനത്ത് തുടരുന്നു. അതേസമയം ഇന്ത്യയ്ക്കെതിരെ സെഞ്ചുറിയുമായി തിളങ്ങിയ ശ്രീലങ്കയുടെ ദിമുത് കരുണ‌രത്‌നെ മൂന്ന് സ്ഥാനം മുന്നേറി അഞ്ചാം റാങ്കിലെത്തി. 
 
ബൗളർമാരിൽ ഓസീസ് നായകൻ പാറ്റ് കമ്മിൻസും ബാറ്റർമാരിൽ ഓസീസിന്റെ മാർനസ് ലബു‌ഷെയ്‌നുമാണ് ഒന്നാം റാങ്കിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈ ഒരു കുടുംബമെന്ന് പറയുന്നത് വെറുതെയല്ല, ബുമ്രയ്ക്ക് തന്നെ ഏറ്റവും കൂടുതൽ തുക നൽകണമെന്ന് പറഞ്ഞ് സൂര്യയും ഹാർദ്ദിക്കും രോഹിത്തും

WTC pont table: കഷ്ടക്കാലത്ത് ദക്ഷിണാഫ്രിക്കയും മൂര്‍ഖനാകും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് എട്ടിന്റെ പണി

തീരുന്നില്ലേ വിദ്വേഷം, ഒഴിവാക്കിയിട്ടും രാഹുലിനെ വീണ്ടും പരിഹസിച്ച് ലഖ്നൗ ഉടമ

ലക്ഷ്യം ഇന്ത്യന്‍ ടീമിലെ ഓപ്പണിംഗ് സ്ഥാനം, ജോസ് ബട്ട്ലറിനെ നീക്കിയത് സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനത്തിന് വേണ്ടി?

Punjab kings Retentions:ബട്ട്‌ലർ, ശ്രേയസ് അയ്യർ, റിഷബ് പന്തുമെല്ലാം താരലേലത്തിൽ, കയ്യിലാണേൽ 110.5 കോടി രൂപ, ഇത്തവണ പ്രീതി ചേച്ചി ഒരു വാരുവാരും..

അടുത്ത ലേഖനം
Show comments