Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

ഞങ്ങൾക്ക് നിന്നിൽ വിശ്വാസമുണ്ട്, ഇന്ത്യയുടെ ഭാവി മാച്ച് വിന്നറാകാം, റിയാൻ പരാഗിന് കോലിയുടെ സർട്ടിഫിക്കറ്റ്

India vs Sri Lanka 3rd ODI

അഭിറാം മനോഹർ

, വെള്ളി, 9 ഓഗസ്റ്റ് 2024 (18:03 IST)
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര നഷ്ടമായെങ്കിലും യുവതാരമായ റിയാന്‍ പരാഗിന്റെ അന്താരാഷ്ട്ര ഏകദിനത്തിലെ അരങ്ങേറ്റം പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു. വിരാട് കോലിയില്‍ നിന്നും കന്നി ക്യാപ്പ് സ്വീകരിച്ചാണ് താരം ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തിയത്. മത്സരത്തില്‍ ബാറ്റ് കൊണ്ട് തിളങ്ങാനായില്ലെങ്കിലും ബൗളിംഗില്‍ പ്രഭാവമുണ്ടാക്കാന്‍ താരത്തിനായിരുന്നു.
 
 ഇപ്പോഴിതാ റിയാന്‍ പരാഗിനെ ഭാവിയിലെ മാച്ച് വിന്നറായാണ് ടീം കാണുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ താരമായ വിരാട് കോലി. റിയാന്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമത്സരം കളിക്കാനായതില്‍ അഭിനന്ദനങ്ങള്‍. സെലക്ടര്‍മാര്‍ നിങ്ങളില്‍ എന്തെല്ലാമോ പ്രത്യേകതകള്‍ കാണുന്നുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇന്ത്യയുടെ മാച്ച് വിന്നറായി മാറാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. ആ വിശ്വാസം നിനക്കും ഉണ്ടെന്ന് എനിക്കറിയാം.
 
 നിങ്ങളെ കുറച്ച് കാലമായി എനിക്കറിയാം. ഞങ്ങള്‍ക്കെല്ലാം നിന്നില്‍ വിശ്വാസമുണ്ട്. മത്സരത്തിന്റെ എല്ലാ മേഖലയിലും തിളങ്ങാന്‍ നിങ്ങള്‍ക്ക് പറ്റും ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ പരാഗിനോട് കോലി പറയുന്നു. എന്തായാലും കോലിയെ പോലെ ഒരു ഇതിഹാസതാരത്തില്‍ നിന്നുള്ള പ്രശംസ താരത്തിന് പ്രചോദനമാകുമെന്ന് ഉറപ്പാണ്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീരജും എനിക്ക് മകനെ പോലെ, അവന് വേണ്ടി പ്രാര്‍ഥിച്ചു, ഹൃദയം കീഴടക്കി അര്‍ഷാദ് നദീമിന്റെ ഉമ്മയും