Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli: ഞങ്ങൾ വന്നത് കോലിയുടെ കളികാണാനാണ്, കോലി പുറത്തായതും സ്റ്റേഡിയവും കാലി

Kohli

അഭിറാം മനോഹർ

, വെള്ളി, 31 ജനുവരി 2025 (13:16 IST)
Kohli
ഏറെ നാളുകള്‍ക്ക് ശേഷമുള്ള രഞ്ജി ട്രോഫി തിരിച്ചുവരവിലും നിരാശപ്പെടുത്തി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റെഡ് ബോളില്‍ ദയനീയമായ പ്രകടനങ്ങളാണ് കോലി നടത്തുന്നത്. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തുടര്‍ച്ചയായി ഒരേ രീതിയില്‍ പുറത്തായതോടെയായിരുന്നു രഞ്ജി ട്രോഫി കളിക്കാന്‍ കോലി നിര്‍ബന്ധിതനായത്.
 
 ഒരു ദശകത്തിന് ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ കോലി കളിക്കുന്നത് കാണാനായി ആയിരങ്ങളാണ് ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഒത്തുകൂടിയത്. എന്നാല്‍ വെറും 6 റണ്‍സിനാണ് താരം ബൗള്‍ഡായി മടങ്ങിയത്. ഇതോടെ കോലിയെ കാണാനായി മാത്രം തടിച്ചുകൂടിയ ആള്‍ക്കൂട്ടം കാലിയാവുകയും ചെയ്തു. മത്സരത്തില്‍ 15 പന്തുകളാണ് താരം നേരിട്ടത്. കോലിയുടെ ഒരു മാസ്റ്റര്‍ ക്ലാസ് പ്രകടനം നേരിട്ട് കാണാനാവുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ ഇതോടെ നിരാശരാവുകയും ചെയ്തു. മത്സരത്തിന്റെ ആദ്യദിനമായ ഇന്നലെ 15,000ത്തോളം ആരാധകരാണ് കോലി കളിക്കുന്നത് കാണാനായി എത്തിയത്. എന്നാല്‍ കോലി പുറത്തായ നിമിഷം തന്നെ ആളുകളെല്ലാം നിരാശരായി മടങ്ങുകയും ചെയ്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Virat Kohli, Ranji Trophy: 'രഞ്ജിയില്‍ ആണ് കുറ്റി തെറിച്ചു പോകുന്നത്'; നിരാശപ്പെടുത്തി കോലി, ആറ് റണ്‍സിനു പുറത്ത് (വീഡിയോ)