Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli: ഏകദിനത്തില്‍ കോലിയോളം പോന്നൊരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല; സച്ചിനും 'മുകളില്‍' നിര്‍ത്തി പോണ്ടിങ്

ഇപ്പോള്‍ അവന്‍ എന്നെ മറികടന്നു, ഇനിയുള്ളത് രണ്ട് പേര്‍ മാത്രം

Virat Kohli and Ricky Ponting

രേണുക വേണു

, ചൊവ്വ, 25 ഫെബ്രുവരി 2025 (10:29 IST)
Virat Kohli and Ricky Ponting

Virat Kohli: ഏകദിന ഫോര്‍മാറ്റില്‍ വിരാട് കോലിയോളം പോന്നൊരു മികച്ച കളിക്കാരനെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സമകാലികന്‍ കൂടിയായ റിക്കി പോണ്ടിങ്. വലിയ മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ വലിയ താരങ്ങള്‍ വേണമെന്നും പാക്കിസ്ഥാനെതിരായ മത്സരത്തില്‍ അതാണ് കോലി ചെയ്തതെന്നും പോണ്ടിങ് പറഞ്ഞു. 
 
' ഞാന്‍ എപ്പോഴും പറയാറുണ്ട്, വലിയ മത്സരങ്ങള്‍ എപ്പോഴും വലിയ പേരുകളുടെ കൂടിയാണ്. വലിയ മത്സരങ്ങളില്‍ നിങ്ങളുടെ ടീമിലെ വലിയ താരങ്ങള്‍ നിലയുറപ്പിക്കേണ്ടത് അത്യാവശ്യമാണ്. പാക്കിസ്ഥാനെതിരായ മത്സരത്തിനു അപ്പുറം ഇന്ത്യക്ക് മറ്റൊരു വലിയ മത്സരം ഇല്ല. രാജ്യാന്തര പോരാട്ടങ്ങളിലെ വലിയ മത്സരങ്ങളില്‍ നിങ്ങള്‍ എന്ത് നേടുന്നോ അതാണ് നിങ്ങളുടെ പ്രശസ്തിക്കു കാരണം. അങ്ങനെ നോക്കുമ്പോള്‍ പാക്കിസ്ഥാനെതിരെ കോലി കളിച്ചതില്‍ യാതൊരു ആശ്ചര്യവുമില്ല,' പോണ്ടിങ് പറഞ്ഞു. 
 
' നമ്മള്‍ പറയുന്നതു പോലെ, 2022 ലും ഇപ്പോഴും അവന്‍ പാക്കിസ്ഥാനെതിരെ പോരാടി ജയിച്ചു. ടോപ് ഓര്‍ഡറില്‍ ഇങ്ങനെയൊരു മാച്ച് വിന്നിങ്‌ ഇന്നിങ്‌സ് കളിക്കുന്ന താരത്തെ ആവശ്യമാണ്. ഒരിക്കല്‍ കൂടി കോലി തന്റെ ഉത്തരവാദിത്തം വിജയകരമായി പൂര്‍ത്തിയാക്കി. അദ്ദേഹം ദീര്‍ഘനാളായി ഒരു ചാംപ്യന്‍ ആണ്, പ്രത്യേകിച്ച് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍. അവിശ്വസനീയമാം വിധം അദ്ദേഹം 50 ഓവറിലെ ഏറ്റവും മികച്ച താരമാണ്. കോലിയെക്കാള്‍ മികച്ച ഒരു ഏകദിന ക്രിക്കറ്ററെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് കരുതുന്നു. ഇപ്പോള്‍ അവന്‍ എന്നെ മറികടന്നു, ഇനിയുള്ളത് രണ്ട് പേര്‍ മാത്രം. ഏകദിനത്തിലെ എക്കാലത്തെയും മികച്ച റണ്‍ സ്‌കോററായി ഓര്‍മ്മിക്കപ്പെടാനുള്ള അവസരത്തിനായി അവന്‍ പരിശ്രമിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇത്രയും കാലം കോലി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സച്ചിനേക്കാള്‍ 4,000 റണ്‍സ് അകലെയാണ്. അത് സച്ചിന്റെ മികവ് എന്നതിനൊപ്പം അദ്ദേഹത്തിന്റെ ദീര്‍ഘകാല കരിയറിന്റെ കൂടി അടിസ്ഥാനത്തിലാണ്,' പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Champions Trophy 2025: ഇന്ത്യയും ന്യൂസിലന്‍ഡും സെമിയില്‍; പാക്കിസ്ഥാന്‍ പുറത്ത്