Publish Date: Tue, 18 Jan 2022 (15:31 IST)
Updated Date: Tue, 18 Jan 2022 (15:33 IST)
ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്‌റ്റൻ ആരാകും എന്ന ചോദ്യത്തിനിടയിൽ സൗത്താഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യ. ഏകദിനത്തിനായി പരിശീലനമാരംഭിച്ച ഇന്ത്യൻ ടീമിന്റെ ചിത്രങ്ങൾ ഇതിനെ തുടർന്ന് ബിസിസിഐ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ പരിശീലനത്തിൽ സഹതാരങ്ങൾക്കൊപ്പം നിന്ന് നായകൻ കെഎൽ രാഹുലിന്റെ വാക്കുകൾ കേൾക്കുന്ന മുൻ നായകൻ വിരാട് കോലിയുടെ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്.
നായകന്റെ ചുമതല ഒഴിഞ്ഞതോടെ പുതിയ നായകന്റെയും കോച്ചിന്റെയും വാക്കുകൾ ശ്രദ്ധിക്കുകയാണ് കോലി. നേരത്തെ കോലിയുടെ അസ്സാന്നിധ്യത്തിൽ വാൻഡറേഴ്‌സ് ടെസ്റ്റിൽ ഇന്ത്യയെ കെഎൽ രാഹുൽ നയിച്ചെങ്കിലും മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.