Webdunia - Bharat's app for daily news and videos

Install App

ഇനി 41 റൺസ് ദൂരം മാത്രം, ഇതിഹാസങ്ങളുടെ പട്ടികയിൽ സ്മിത്തിനെ മറികടക്കാൻ കോലി

Webdunia
വെള്ളി, 26 മാര്‍ച്ച് 2021 (14:45 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ കളിക്കാനിറങ്ങുമ്പോൾ ഒരു പുതിയ റെക്കോർഡ് കൂടി സ്വന്തം പേരിലാക്കാനായിരിക്കും ഇന്ത്യൻ നായകൻ വിരാട് കോലി കളിക്കളത്തിലിറങ്ങുന്നത്. 2019 നവംബറിന് ശേഷം സെഞ്ചുറി സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും റെക്കോർഡുകൾ സ്വന്തമാക്കുന്ന ശീലം കോലി ഇതുവരെയും ഉപേക്ഷിച്ചിട്ടില്ല.
 
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ 41 റൺസ് സ്വന്തമാക്കാനായാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന നായകൻ എന്ന ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഗ്രെയിം സ്മിത്തിന്റെ റെക്കോർഡ് തകർക്കാൻ കോലിക്കാവും. ക്യാപ്‌റ്റനായി കളിച്ച 93 ഏകദിനങ്ങളിൽ 5376 റൺസാണ് കോലി സ്വന്തമാക്കിയിട്ടുള്ളത്.
 
41 റൺസ് സ്വന്തമാക്കാനായാൽ നിലവിൽ നായകനെന്ന നിലയിൽ ഏറ്റവും റൺസ് നേടിയവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ കോലിക്കാവും. 150 ഏകദിനങ്ങളിൽ നിന്നും 5416 റൺസ് നേടിയ ഗ്രെയിം സ്മിത്തിനെയാകും കോലി മറികടക്കുക. 234 ഏകദിന മത്സരങ്ങളിൽ ക്യാപ്‌റ്റനായി കളിച്ച് 8497 റൺസ് സ്വന്തമാക്കിയ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങാണ് പട്ടികയിൽ ഒന്നാമതുള്ളത്. 200 ഏകദിനങ്ങളിൽ നായകനായി 6641 റൺസ് സ്വന്തമാക്കിയ എംഎസ് ധോണിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

Rajasthan Royals: അവസാന കളി കൊൽക്കത്തക്കെതിരെ ജയിച്ചാൽ പ്ലേ ഓഫിൽ രണ്ടാമതാകാം, രാജസ്ഥാന് അടുത്ത മത്സരം നിർണായകം

അടുത്ത ലേഖനം
Show comments