Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊണ്ണൂറുകളിലെ പുറത്താകൽ: സെവാഗിനും കോലിക്കുമൊപ്പം ധവാൻ

തൊണ്ണൂറുകളിലെ പുറത്താകൽ: സെവാഗിനും കോലിക്കുമൊപ്പം ധവാൻ
, ബുധന്‍, 24 മാര്‍ച്ച് 2021 (19:11 IST)
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ സെഞ്ചുറിക്ക് വെറും 2 റൺസകലെ പുറത്തായതോടെ റെക്കോർഡ് ബുക്കിൽ സെവാഗിനും ഇന്ത്യൻ നായകൻ വിരാട് കോലിക്കുമൊപ്പം ഇടംനേടിയിരിക്കുകയാണ് ഇന്ത്യൻ ഓപ്പണിങ് താരം ശിഖർ ധവാൻ.
 
തൊണ്ണൂറുകളിൽ ഏറ്റവും കൂടുതൽ തവണ പുറത്തായ താരങ്ങളുടെ പട്ടികയിൽ സെവാഗിനും കോലിക്കും ഒപ്പമാണ് ധവാൻ. അഞ്ചു തവണയാണ് ഇവർ തൊണ്ണൂറുകളിൽ പുറത്തായിട്ടുള്ളത്. അതേസമയം ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ തൊണ്ണൂറുകളിൽ പുറത്തായ താരമെന്ന റെക്കോർഡ് ഇന്ത്യൻ ഇതിഹാസമായ സച്ചിൻ ടെൻഡുൽക്കറുടെ പേരിലാണ്. 
 
17 തവണയാണ് അദ്ദേഹം സെഞ്ചുറിക്ക് അരികെ വെച്ച് പുറത്തായത്. ഏഴു തവണ തൊണ്ണൂറുകളില്‍ പുറത്തായ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അരങ്ങേറ്റക്കാരന്റെ അതിവേഗ അർധസെഞ്ചുറി അച്ഛന് സമർപ്പിച്ച് പൊട്ടിക്കരഞ്ഞ് ക്രുനാൽ പാണ്ഡ്യ, ആശ്വസിപ്പിച്ച് ഹാർദിക്