Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നാം പോരിന് കോലി ഇറങ്ങില്ല, പകരം ശ്രേയസ്?

മൂന്നാം പോരിന് കോലി ഇറങ്ങില്ല, പകരം ശ്രേയസ്?
, തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (18:11 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20 പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും വിരാട് കോലിയെ ഒഴിവാക്കി. വിശ്രമം അനുവദിക്കുന്നതിൻ്റെ ഭാഗമായാണ് കോലിയെ ഒഴിവാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണ്. പരമ്പര ഇന്ത്യ നേടിയ സാഹചര്യത്തിലാണ് തീരുമാനം.
 
ഗുവാഹത്തിയിലെ രണ്ടാം ടി20യിൽ കോലി 28 പന്തിൽ നിന്നും പുറത്താവാതെ 49 റൺസ് നേടിയിരുന്നു. വിൻഡീസിനെതിരായ ഏകദിന, ടി20 പോരാട്ടത്തിൽ നേരത്തെ കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഏറെ നാളായി ഫോം ഇല്ലാതെ തുടർന്ന കോലി കഴിഞ്ഞ ഏഷ്യാക്കപ്പിലെ സെഞ്ചുറിയിലൂടെ ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു കലണ്ടർ വർഷം 50 സിക്സറുകൾ: റെക്കോർഡ് നേട്ടം കുറിച്ച് സൂര്യകുമാർ