Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഹാനെയുടെ പിഴവിൽ കോലിക്ക് സെഞ്ചുറി നഷ്ടം, വീണത് സെഞ്ചുറിയ്‌ക്കരികെ

രഹാനെയുടെ പിഴവിൽ കോലിക്ക് സെഞ്ചുറി നഷ്ടം, വീണത് സെഞ്ചുറിയ്‌ക്കരികെ
, വ്യാഴം, 17 ഡിസം‌ബര്‍ 2020 (19:30 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ നായകന് സെഞ്ചുറി സ്വന്തമാക്കാനുള്ള അവസരം നഷ്ടമായി. 180 പന്തിൽ നിന്നും എട്ട് ഫോറുകളോടെ 74 റൺസ് എടുത്ത കോലിയെ ഹേസൽവുഡ് റണ്ണൗട്ടാക്കുകയായിരുന്നു.
 
പൂജാരയ്‌ക്കൊപ്പം 68 റൺസിന്റെയും രഹാനെയ്‌ക്കൊപ്പം 88 റൺസിന്റെയും കൂട്ടുക്കെട്ട് സ്വന്തമാക്കിയാണ് കോലി മടങ്ങിയത്. അതേസമയം രഹാനെയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് കോലിയുടെ വിക്കറ്റ് നഷ്ടത്തിനിടയാക്കിയത്. ലിയോണിന്റെ ഡെലിവറിയിൽ മിഡ് ഓണിൽ കളിച്ച രഹാനെ സിംഗിളിനായി കൊലിയെ വിളിക്കുകയായിരുന്നു. എന്നാൽ രഹാനെ ഏതാനും സ്റ്റെപ് മുന്നോട്ട് വന്നശേഷം ക്രീസിലേക്ക് തന്നെ മടങ്ങി.
 
സെഞ്ചുറിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഇന്നിങ്‌സ് അവസാനിക്കാൻ ഇത്തവണ കാരണമായത് രഹാനെയുടെ പിഴവായിരുന്നു.ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 89 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 233 എന്ന നിലയിലാണ്. രഹാനെ 42 റൺസ് എടുത്ത് പുറത്തായി.നേരത്തെ 32 റൺസിന് 2 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ പുജാരയും കോലിയും ചേർന്ന കൂട്ടുക്കെട്ടാണ് തകർച്ചയിൽ നിന്നും രക്ഷിച്ചത്.പുജാര 160 പന്തിൽ 43 റൺസെടുത്തു പുറത്തായി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസീസിനെതിരെ പൂജാര നേരിട്ടത് 3609 പന്തുകൾ, പത്താം വട്ടവും വിക്കറ്റ് നഥാൻ ലിയോണിന്