Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kohli - Anushka: ഗ്രൗണ്ടില്‍ മുരടനോ യോദ്ധാവോ ആയിരിക്കാം, പക്ഷേ കോലി അല്‍ട്രാ റൊമാന്റിക്കാണ്, വൈറലായി അനുഷ്‌കയെ നോക്കിയുള്ള വിജയാഘോഷം

Kohli - Anushka:  ഗ്രൗണ്ടില്‍ മുരടനോ യോദ്ധാവോ ആയിരിക്കാം, പക്ഷേ കോലി അല്‍ട്രാ റൊമാന്റിക്കാണ്, വൈറലായി അനുഷ്‌കയെ നോക്കിയുള്ള വിജയാഘോഷം

അഭിറാം മനോഹർ

, ബുധന്‍, 5 മാര്‍ച്ച് 2025 (12:53 IST)
ഓസ്‌ട്രേലിയക്കതിരായ സെമിഫൈനല്‍ മത്സരത്തില്‍ തന്റെ മാസ്റ്റര്‍ ക്ലാസ് ഇന്നിങ്ങ്‌സിലൂടെ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് സൂപ്പര്‍ താരമായ വിരാട് കോലി വഹിച്ചത്. മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യയ്ക്കായി മത്സരത്തിന്റെ അവസാനഘട്ടം വരെ ക്രീസില്‍ നിന്ന കോലി ടീമിനെ സുരക്ഷിതമാക്കിയാണ് പവലിയനിലേക്ക് മടങ്ങിയത്.
 
 സെഞ്ചുറി നേടാന്‍ അവസരമുണ്ടായിരുന്നെങ്കിലും 84 റണ്‍സില്‍ നില്‍ക്കെ ആദം സാമ്പയെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ബെന്‍ ഡാര്‍സ്യൂസിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. കോലി പുറത്തായെങ്കിലും 42 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലും 28 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇതോടെ 4 വിക്കറ്റിന്റെ വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
 
 മത്സരശേഷം ഇന്ത്യന്‍ താരങ്ങളെ കെട്ടിപ്പിടിച്ച് വിജയം ആഘോഷിച്ച കോലി തന്റെ ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കിയത് ഗാലറിയില്‍ നില്‍ക്കുന്ന അനുഷ്‌കയെ നോക്കികൊണ്ടാണ്. അനുഷ്‌കയെ നോക്കി വിജയാഘോഷം നടത്തിയതിന് ശേഷമാണ് കോലി സഹതാരങ്ങള്‍ക്കൊപ്പം കൂടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ഗ്രൗണ്ടില്‍ എത്ര വലിയ യോദ്ധാവാണെങ്കിലും അനുഷ്‌കയ്ക്ക് മുന്നില്‍ കോലി എപ്പോഴും റൊമാന്റിക് കാമുകനാണെന്നാണ് ആരാധകര്‍ പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

300 അടിക്കാമായിരുന്നു, നിർണാകമായ സമയത്ത് ഒരു ഫുൾടോസിൽ വിക്കറ്റ് നഷ്ടപ്പെടുത്തി, നിരാശ മറച്ചുവെയ്ക്കാതെ സ്മിത്ത്