Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിക്കാനുള്ള ആവേശം കണ്ടില്ല, തോൽവിക്ക് പിന്നാലെ ടീമിനെതിരെ വിമർശനവുമായി കോലി

കോലി
, ബുധന്‍, 17 മാര്‍ച്ച് 2021 (12:26 IST)
മൂന്നാം ടി20 മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ വമ്പൻ തോൽവി വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ താരങ്ങൾക്കെതിരെ വിമർശനവുമായി നായകൻ വിരാട് കോലി. ഫീൽഡിങിൽ ഇറങ്ങിയപ്പോൾ ഇന്ത്യൻ താരങ്ങൾ ജയിക്കാനുള്ള ആവേശം പ്രകടിപ്പിച്ചില്ലെന്നും കോലി പറഞ്ഞു.
 
ടോസ് മത്സരത്തിൽ നിർണായകഘടകമാണ്. ന്യൂബോളിൽ ഇംഗ്ലണ്ടിന് എക്സ്ട്രാ പേസും മികച്ച ലൈനും ലെംഗ്തും ബൗളിംഗില്‍ കൊണ്ടുവരാന്‍ സാധിച്ചു. കൂട്ടുക്കെട്ടുകൾ അനിവാര്യമായിരുന്നെങ്കിലും ഇന്ത്യൻ ഇന്നിങ്സിൽ അതുണ്ടായില്ല. ടീമിലെ ബിഗ് ഹിറ്ററായ ഹാർദിക് പാണ്ഡ്യയും ആദ്യഘട്ടത്തിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. എനിക്ക് ഫീൽഡിൽ തുടരേണ്ടത് അനിവാര്യമായിരുന്നു.
 
ഫീൽഡിങ്ങിനിറങ്ങിയപ്പോൾ ടീമിന്  ജയിക്കാനുള്ള ആവേശത്തില്‍ കുറവ് വന്നു. തിരിച്ചുവരാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ രണ്ടാം ഭാഗത്തിലെ ശരീരഭാഷ അതിന് അനുയോജ്യമല്ലായിരുന്നു കോഹ്‌ലി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും പൂജ്യനായി കെഎൽ രാഹുൽ, ആശിഷ് നെഹ്‌റയുടെ റൊക്കോർഡിനൊപ്പം