Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിമിത ഓവർ ടീമിൽ ഇടമില്ലാത്തത് എന്റെ ഉറക്കം കെടുത്തുന്നില്ല: തുറന്ന് പറഞ്ഞ് അശ്വിൻ

പരിമിത ഓവർ ടീമിൽ ഇടമില്ലാത്തത് എന്റെ ഉറക്കം കെടുത്തുന്നില്ല: തുറന്ന് പറഞ്ഞ് അശ്വിൻ
, ചൊവ്വ, 16 മാര്‍ച്ച് 2021 (19:41 IST)
ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇതിഹാസതുല്യമായ കരിയർ സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള കളിക്കാരനാണ് രവിചന്ദ്ര അശ്വിൻ. ടെസ്റ്റിൽ ഇന്ത്യൻ ടീമിലെ പ്രധാന സ്പിന്നറായിരിക്കുമ്പോളും 2017ന് ശേഷം ഇതുവരെ ടി20യിൽ ഇന്ത്യയ്‌ക്കായി കളിക്കാൻ അശ്വിനായിട്ടില്ല. ഇപ്പോളിതാ ടി20യിൽ ടീമിൽ അവസരം ലഭിക്കാത്തതിനെ പറ്റി മനസ് തുറന്നിരിക്കുകയാണ് ആർ അശ്വിൻ.
 
പരിമിത ഓവറില്‍ അവസരം ലഭിക്കാത്തത് ഉറക്കം കെടുത്തില്ലെന്നും പൂര്‍ണ്ണമായും സമാധാനമാണെന്നുമാണ് അശ്വിൻ പറയുന്നത്. വെള്ള ബോളില്‍ ഒരു അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും മികച്ചൊരു പ്രകടനം കാഴ്ചവെക്കും. എന്നാൽ ആളുകളുടെ അഭിപ്രായങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. ഓരോ പന്തെറിഞ്ഞ് മടങ്ങുമ്പോഴും എന്റെ മുഖത്തും എല്ലാവരുടെയും മുഖത്തും പുഞ്ചിരി വേണമെന്നാണ് ആഗ്രഹിക്കുന്നത്. അശ്വിൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് തിരിച്ചെത്തി, ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു