Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്ര പ്രധാനപ്പെട്ട മത്സരത്തിന് മികച്ച വേദി കൂടി പരിഗണിക്കണമായിരുന്നു: ഐസിസിക്കെതിരെ പീറ്റേഴ്‌സൺ

ഇത്ര പ്രധാനപ്പെട്ട മത്സരത്തിന് മികച്ച വേദി കൂടി പരിഗണിക്കണമായിരുന്നു: ഐസിസിക്കെതിരെ പീറ്റേഴ്‌സൺ
, ചൊവ്വ, 22 ജൂണ്‍ 2021 (16:44 IST)
ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യൻസിപ്പ് ഫൈനലിലെ ആദ്യ ദിനവും മൂന്നാം ദിനവും മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഒരു വർഷത്തിലധികം നീണ്ട് നിന്ന മത്സരങ്ങൾക്ക് ശേഷം രണ്ട് ടീമുകൾ ഏറ്റുമുട്ടുന്ന അവസരത്തിൽ കാലാവസ്ഥ കൂടി പരിഗണിച്ച് കൊണ്ട് ഐസിസി മത്സരം സംഘടിപ്പിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരമായ കെവിൻ പീറ്റേഴ്‌സൺ.
 
പറയുന്നതില്‍ എനിക്ക് വേദനയുണ്ട്. ഇത്രയും പ്രധാനപ്പെട്ടൊരു മത്സരം ഇംഗ്ലണ്ടില്‍ നടത്താന്‍ പാടില്ലായിരുന്നു. പീറ്റേഴ്‌സൺ ട്വീറ്റ് ചെയ്‌തു. കാലാവസ്ഥ കൂടി കണക്കിലെടുത്തായിരിക്കണം മത്സരം നടത്താനെന്നാണ് പീറ്റേഴ്‌സൺ പറയുന്നത്. ദുബായിൽ മത്സരം സംഘടിപ്പിക്കാമായിരുന്നു. ഒരു ന്യൂട്രൽ വേദിയാണത്. മികച്ച കാലാവസ്ഥ ഒപ്പം മികച്ച പരിശീലന സൗകര്യങ്ങളും ട്രാവല്‍ ഹബ്ബുമുണ്ട്. കൂടാതെ ഐസിസി കേന്ദ്രവും തൊട്ടടുത്തുണ്ടെന്നും പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നും മഴ തന്നെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അഞ്ചാം ദിവസവും കളി വൈകുന്നു