Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂസിലൻഡ് ചെയ്‌തത് മണ്ടത്തരം, ഇന്ത്യ 300ന് മുകളിൽ റൺസടിച്ചാൽ വിജയിക്കുമെന്ന് ഷെയ്‌ൻ വോൺ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്
, ഞായര്‍, 20 ജൂണ്‍ 2021 (15:50 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ ഒരു സ്പിന്നറെ പോലും ഉൾപ്പെടുത്താത്ത ന്യൂസിലൻഡ് സെലക്ഷനെതിരെ ഇതിഹാസ സ്പിന്നർ ഷെയ്‌ൻ വോൺ. ഒരു സ്പിന്നര്‍ പോലുമില്ലാതെ അഞ്ചു പേസര്‍മാരെ അണിനിരത്തിയുള്ള കിവികളുടെ നീക്കം അബദ്ധമായെന്നും ഇത് അവരുടെ പരാജയത്തിന് വഴിത്തുറക്കുമെന്നും വോൺ പറയുന്നു.
 
ഫൈനലില്‍ ന്യൂസിലാന്‍ഡ് ഒരു സ്പിന്നറെ കളിപ്പിക്കാതിരുന്നതില്‍ വളരെയധികം നിരാശയുണ്ട്. അധികം വൈകാതെ തന്നെ സ്പിന്നര്‍മാര്‍ക്കും ഈ വിക്കറ്റ് ഗുണം ചെയ്യും. പന്ത് സീം ചെയ്യുന്നുണ്ടെങ്കിൽ അവിടെ സ്പിൻ ചെയ്യുകയും ചെയ്യും. ഇന്ത്യ 275 അല്ലെങ്കിൽ 300നോ മുകളിൽ സ്കോർ ചെയ്യുകയാണെങ്കിൽ ന്യൂസിലൻഡിനെ സംബന്ധിച്ചിടത്തോളം കളി അവസാനിച്ചുവെന്ന് തന്നെ കരുതാം. മറിച്ച് സംഭവിക്കണമെങ്കിൽ കാലവസ്ഥ കളി തടസ്സപ്പെടുത്തണം വോൺ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയപ്പെട്ട താരം ആരെന്ന് വെളിപ്പെടുത്തി ഇന്ത്യ-ന്യൂസിലൻഡ് താരങ്ങൾ, സച്ചിനെ ഫേവറേറ്റായി തിരെഞ്ഞെടുത്തത് 4 പേർ