Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേൾഡ് ലെജന്റ്സ് ടീമിൽ ബ്രെറ്റ്‌ലിയും പീറ്റേഴ്‌സണും: തീ പാറുന്ന ഇതിഹാസപ്പോരിന് കളമൊരുങ്ങുന്നു

വേൾഡ് ലെജന്റ്സ് ടീമിൽ ബ്രെറ്റ്‌ലിയും പീറ്റേഴ്‌സണും: തീ പാറുന്ന ഇതിഹാസപ്പോരിന് കളമൊരുങ്ങുന്നു
, തിങ്കള്‍, 10 ജനുവരി 2022 (20:07 IST)
ഹൗസാറ്റ് ലെജന്റ്സ് ലീഗ് ക്രിക്കറ്റ് പോരാട്ടത്തിന് കളമൊരുങ്ങി. ലോകക്രിക്കറ്റിൽ നിന്നും വിരമിച്ച താരങ്ങൾ അണിനിരക്കുന്ന പോരാട്ടം ഈ മാസം 20ന് മസ്‌ക്കറ്റിലാണ് ആരംഭിക്കുക. ഇന്ത്യൻ മഹാരാജാസ്, വേൾഡ് ജയന്റ്‌സ്,ഏഷ്യാ ലയൺസ് ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുക.
 
വിരേന്ദർ സെവാഗ്,യുവരാജ് സിങ്,ഇർഫാൻ പത്താൻ,യൂസഫ് പത്താൻ,ഹർഭജൻ സിങ് എന്നിവരണിനിരക്കുന്നതാണ് ഇന്ത്യൻ മഹാരാജാസ്. ഷോയേബ് അക്തർ,ഷാഹിദ് അഫ്രീദി, സനത് ജയസൂര്യ,മുത്തയ്യ മുരളീധരൻ,ചാമിന്ദ വാസ്,ദിൽഷൻ എന്നിവരാണ് ഏഷ്യാ ലയൺസിലുള്ളത്.
 
ബ്രെറ്റ്‌ലി,കെവിൻ പീറ്റേഴ്‌സൺ,ജോണ്ടി റോഡ്‌സ്,ഗിബ്‌സ്,ആൽബി മോർക്കൽ,ഡാരൻ സമ്മി തുടങ്ങിയ താരങ്ങളാകും വേൾഡ് ജയന്റ്‌സ് ടീമിൽ ഉണ്ടാകുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2021ലെ ഇന്ത്യയുടെ നമ്പർ വൺ ബൗളർ അയാൾ തന്നെ: ബ്രാഡ് ഹോഗ്