Lord's Test: വിശ്വവിഖ്യാതമായ ലോര്‍ഡ്‌സ് ടെസ്റ്റിനു നാളെ തുടക്കം; ബുംറയും ആര്‍ച്ചറും കളിക്കും
ഒരു മാറ്റമായിരിക്കും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുക
Lord's Test: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനു നാളെ ലോര്‍ഡ്‌സില്‍ തുടക്കം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നു മത്സരം ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇപ്പോള്‍ 1-1 എന്ന നിലയിലാണ്. ജിയോ ഹോട്ട്സ്റ്റാറിലും സോണി സ്പോര്‍ട്സിലും ആണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക.
ഒരു മാറ്റമായിരിക്കും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുക. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം ജസ്പ്രിത് ബുംറ കളിക്കും. രണ്ടാം ടെസ്റ്റിലെ മറ്റു താരങ്ങളെല്ലാം പ്ലേയിങ് ഇലവനില്‍ തുടരും. ഇംഗ്ലണ്ടിനായി പേസര്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കാനും സാധ്യത.
മുഹമ്മദ് സിറാജും ആകാശ് ദീപുമായിരിക്കും ബുംറയ്ക്കു കൂട്ടായി പേസ് നിരയില്‍ ഉണ്ടാകുക. സാധ്യത ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെ.എല്‍.രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്