Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലേലത്തില്‍ വന്നാല്‍ ആര്‍സിബിയില്‍ കളിക്കാന്‍ ആഗ്രഹം, റിങ്കുവിന്റെ പ്രതികരണം ആഘോഷമാക്കി ആര്‍സിബി ആരാധകര്‍

RCB

അഭിറാം മനോഹർ

, തിങ്കള്‍, 19 ഓഗസ്റ്റ് 2024 (18:17 IST)
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ചുരുങ്ങിയ കാലം കൊണ്ട് മികവറിയിച്ച താരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇന്ത്യന്‍ താരമായ റിങ്കു സിംഗ്. ഐപിഎല്ലിലെ മികച്ച പ്രകടനം രാജ്യാന്തര തലത്തിലും ആവര്‍ത്തിക്കുന്ന റിങ്കു ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാനതാരമാകുമെന്നാണ് കരുതുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡെഴ്‌സ് താരമാണെങ്കിലും താരലേലത്തില്‍ വരികയാണെങ്കില്‍ ആര്‍സിബിയില്‍ കളിക്കാന്‍ താത്പര്യമുള്ളതായാണ് റിങ്കു ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
 
 പ്രമുഖ കായിക മാധ്യമമായ സ്‌പോര്‍ട്‌സ് ടാക്കുമായുള്ള അഭിമുഖത്തിലാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയില്ലെങ്കില്‍ തന്റെ ഫസ്റ്റ് ചോയ്‌സ് ആര്‍സിബി ആയിരിക്കുമെന്ന് റിങ്കു വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഒന്നും ഉറപ്പിച്ച ഞാന്‍ ടീമിലുണ്ടാകുമോ ലേലത്തില്‍ പോകുമെന്നോ എന്നോട് പറഞ്ഞിട്ടില്ല. കൊല്‍ക്കത്ത അല്ലെങ്കില്‍ ഏത് ടീമാണ് ഇഷ്ടം എന്നതിനോടാണ് ആര്‍സിബി എന്ന് താരം മറുപടി നല്‍കിയത്.
 
 നിലവില്‍ കൊല്‍ക്കത്ത താരമാണെങ്കിലും ഇമ്പാക്ട് പ്ലെയര്‍ റൂള്‍ നിലവില്‍ വന്നതോടെ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്കായി തുടര്‍ച്ചയായി അവസരം റിങ്കുവിന് ലഭിച്ചിരുന്നില്ല. മികച്ച ഫിനിഷര്‍ ആയതിനാല്‍ തന്നെ താരലേലത്തിലെത്തിയാല്‍ റിങ്കുവിനായി നിരവധി ടീമുകള്‍ രംഗത്ത് വരുമെന്ന് ഉറപ്പാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡ്യൂറന്റ് കപ്പില്‍ ഗോളടിച്ച് കൂട്ടി ബ്ലാസ്റ്റേഴ്‌സ്, ക്വാര്‍ട്ടറില്‍ എതിരാളികള്‍ ബെംഗളുരു എഫ് സി