Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമുക്ക് ടെസ്റ്റ് കളിക്കാന്‍ അറിയുന്നത് ഉപകാരമായി, എന്റെ 15 വര്‍ഷത്തെ കരിയറില്‍ ഇതാദ്യം: കോലി

നമുക്ക് ടെസ്റ്റ് കളിക്കാന്‍ അറിയുന്നത് ഉപകാരമായി, എന്റെ 15 വര്‍ഷത്തെ കരിയറില്‍ ഇതാദ്യം: കോലി
, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (18:35 IST)
ഏഷ്യാകപ്പിലെ ഇടുങ്ങിയ ഷെഡ്യൂള്‍ പരോക്ഷമായി വിമര്‍ശനം ഉന്നയിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. തന്റെ 15 വര്‍ഷക്കാലത്തെ കരിയറില്‍ ഇതാദ്യമായാണ് തുടര്‍ച്ചയായി 3 ഏകദിനമത്സരങ്ങള്‍ കളിക്കുന്നതെന്ന് കോലി പറഞ്ഞു. ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനുമായുള്ള മത്സരം മഴ മുടക്കിയതിനെ തുടര്‍ന്ന് മത്സരം റിസര്‍വ് ദിവസത്തിലേക്ക് മാറ്റിവെച്ചിരുന്നു. തൊട്ട് പിറ്റേ ദിവസം ശ്രീലങ്കയുമായും ഇന്ത്യയ്ക്ക് മത്സരമുണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കോലിയുടെ പ്രതികരണം.
 
2 ദിവസം തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ശ്രീലങ്കയുമായും ഇനി മത്സരമുണ്ട്. നമ്മള്‍ ടെസ്റ്റ് കളിക്കാര്‍ കൂടിയായത് ഭാഗ്യമെന്നത് വേണം കരുതാന്‍. എങ്ങനെ അടുത്ത ദിവസവും വന്ന് ക്രിക്കറ്റ് കളിക്കാമെന്ന് നമുക്കറിയാം. ഒരു മത്സരം കഴിഞ്ഞ് റിക്കവര്‍ ചെയ്യാന്‍ സമയം ആവശ്യമുണ്ട്. എനിക്കിപ്പോള്‍ 35 വയസ്സായി. കോലി പറയുന്നു. അതേസമയം മത്സരത്തില്‍ പരമ്പരാഗതമല്ലാത്ത ഷോട്ടുകള്‍ കളിച്ചതിനെ പറ്റിയും കോലി മനസ്സ് തുറന്നു. ഞാന്‍ അത്തരം ഷോട്ടുകള്‍ കളിക്കാറില്ല. കണ്‍വെന്‍ഷണലായി ക്രിക്കറ്റ് കളിക്കുന്നവരാണ് ഞാനും കെ എല്‍ രാഹുലുമെല്ലാം. എന്നാല്‍ ഞാന്‍ 100 കഴിഞ്ഞിരുന്നു എന്നതാണ് അത്തരത്തില്‍ ചില ഷോട്ടുകള്‍ കളിക്കാന്‍ കാരണം.കോലി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയവും തോൽവിയുമെല്ലാം കളിയിൽ സ്വാഭാവികം, പക്ഷേ ജയിക്കാൻ ശ്രമിക്കുകയെങ്കിലും വേണം: പാക് ടീമിനെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി