തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അഭിറാം മനോഹർ
വ്യാഴം, 26 ജൂണ്‍ 2025 (19:41 IST)
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിടാനുള്ള തീരുമാനത്തിന് പിന്നാലെ കരിയറില്‍ ചില തെറ്റുകള്‍ പറ്റിയെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരമായ പൃഥ്വി ഷാ. ജീവിതത്തില്‍ തെറ്റായ പല തീരുമാനങ്ങളും എടുത്തെന്നും മോശം സൗഹൃദങ്ങളും അതിന് കാരണമായെന്നും പൃഥ്വി ഷാ പറയുന്നു. 2023 വരെയെല്ലാം താന്‍ ഒരു ദിവസത്തിന്റെ പകുതിയോ 4-5 മണിക്കൂറോ പരിശീലനം ചെയ്യുമായിരുന്നുവെന്നും എന്നാല്‍ പിന്നീട് പല തെറ്റായ കാര്യങ്ങള്‍ക്കും ജീവിതത്തില്‍ പ്രാധാന്യം നല്‍കി തുടങ്ങിയെന്നും പൃഥ്വി ഷാ പറയുന്നു.
 
 എനിക്ക് ബാറ്റിംഗ് ഒരിക്കലും മടുത്തിട്ടില്ലായിരുന്നു. പക്ഷേ തെറ്റായ സൗഹൃദങ്ങളുണ്ടായി. കരിയറില്‍ മികച്ച അവസ്ഥയിലായിരുന്നതിനാല്‍ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. അതോടെ പരിശീലനം നാല് മണിക്കൂറൊക്കെയായി കുറഞ്ഞു. ഏറെ അടുപ്പമുണ്ടായിരുന്ന മുത്തച്ഛന്‍ മരിച്ചതും ഈ കാലത്ത് മോശമായി ബാധിച്ചു. അതെല്ലാം ഇപ്പോള്‍ എനിക്ക് തിരിച്ചറിയാനാവുന്നുണ്ട്. എന്റെ തെറ്റുകള്‍ ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ എത്ര മോശം അവസ്ഥയിലായിരിക്കുമ്പോഴും പിതാവ് എന്നെ പിന്തുണച്ചു. പൃഥ്വി ഷാ പറഞ്ഞു.
 
മോശം സമയത്ത് ഒരു വലിയ താരവും എന്നെ വിളിച്ചില്ല. റിഷഭ് പന്തും സച്ചിന്‍ ടെന്‍ഡുല്‍ക്കറും മാത്രമാണ് എന്നോട് സംസാരിച്ചത്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം വളര്‍ന്നതിനാല്‍ എന്റെ പ്രശ്‌നങ്ങള്‍ സച്ചിന് അറിയാമായിരുണ്ണു. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. ആള്‍ക്കാരുടെ കാഴ്ചപ്പാട് അനുസരിച്ചാണ് നല്ലതും ചീത്തയുമെല്ലാം. ഇപ്പോള്‍ മുഴുവന്‍ സമയവും വീട്ടില്‍ തന്നെയാണ്. എന്റെ വീഴ്ചയ്ക്ക് ഞാന്‍ സുഹൃത്തുക്കളെ കുറ്റം പറയുന്നില്ല. എന്റെ തെറ്റുകള്‍ തിരിച്ചറിയേണ്ടത് ഞാനായിരുന്നു. ഒഴുക്കിനൊപ്പം പോയി. ഇപ്പോഴത്തെ വീഴ്ചയില്‍ ആരെയും കുറ്റപ്പെടുത്താനില്ല. പൃഥ്വി ഷാ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ കോലി വേണമായിരുന്നു,കോലിയുടെ ടീമായിരുന്നെങ്കിൽ ഏത് സാഹചര്യത്തിലും തിരിച്ചുവരുമെന്ന വിശ്വാസമുണ്ടായിരുന്നു..

Kuldeep Yadav: ഏല്‍പ്പിച്ച പണി വെടിപ്പായി ചെയ്തു; നന്ദി കുല്‍ദീപ്

പിടിച്ചുനിൽക്കുമോ?, ഇന്ത്യയ്ക്ക് ഇനി പ്രതീക്ഷ സമനിലയിൽ മാത്രം, അവസാന ദിനം ജയിക്കാൻ വേണ്ടത് 522 റൺസ്!

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

സംസാരം നിർത്തു, ആദ്യം ചെയ്തു കാണിക്കു, ഗംഭീറിനെതിരെ വിമർശനവുമായി അനിൽ കുംബ്ലെ

അടുത്ത ലേഖനം
Show comments