Webdunia - Bharat's app for daily news and videos

Install App

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

അഭിറാം മനോഹർ
വ്യാഴം, 26 ജൂണ്‍ 2025 (19:20 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയുമായി ഇടക്കാലത്ത് ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ഇഷ ഗുപ്ത. കുറച്ച് കാലമായി പരസ്പരം സ്ഥിരമായി സംസാരിച്ചിരുന്നുവെന്നും ഇഷ ഗുപ്ത വെളിപ്പെടുത്തി. എന്നാല്‍ അതൊരിക്കലും ഗൗരവകരമായ ബന്ധത്തിലേക്ക് വളര്‍ന്നില്ലെന്നും അതിന് മുന്‍പ് തന്നെ എല്ലാം അവസാനിച്ചെന്നും നടി വ്യക്തമാക്കി. സിദ്ധാര്‍ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് ഇഷ ഗുപ്ത മനസ് തുറന്നത്.
 
അത് സത്യമായ കാര്യമാണ്. കുറച്ച് കാലം ഞങ്ങള്‍ പരസ്പരം അടുപ്പത്തിലായിരുന്നു. എന്നാല്‍ ഡേറ്റിംഗ് എന്ന് പറയാവുന്ന തലത്തിലേക്ക് ആ ബന്ധം എത്തിയില്ല. ഏതാനും മാസങ്ങള്‍ സ്ഥിരമായി പരസ്പരം സംസാരിച്ചിരുന്നു. ചിലപ്പോള്‍ മുന്നോട്ട് പോകാം അല്ലെങ്കില്‍ അവസാനിക്കാം എന്ന തരത്തിലായിരുന്നു. ഡേറ്റിംഗ് ഘട്ടത്തിലൊക്കെ എത്തുന്നതിന് മുന്‍പ് അത് അവസാനിച്ചു. ഒന്നോ രണ്ടോ തവണ പരസ്പരം കണ്ടിരുന്നു. അത്രയെ ഉള്ളു. ഏതാനും മാസങ്ങള്‍ മാത്രം നീണ്ട ഒരു അടുപ്പം. എന്നാല്‍ പരസ്പരം ഇഷ്ടത്തിലാകാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്നു. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ഇഷ ഗുപ്ത പറഞ്ഞു. 2019ലെ കോഫി വിത് കരണ്‍ എന്ന പരിപാടിയുമായി ഉണ്ടായ വിവാദങ്ങള്‍ തന്നെ ബാധിച്ചില്ലെന്നും അതിന് മുന്‍പ് തന്നെ പാണ്ഡ്യയുമായുള്ള ബന്ധം അവസാനിച്ചിരുന്നുവെന്നും ഇഷ വെളിപ്പെടുത്തി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രസ്സിംഗ് റൂമിലിരുന്ന് കളികാണുന്ന അനുഭവം വേറെയാണ്, ഓരോ നിമിഷവും ടെൻഷനടിച്ചാണ് കണ്ടത്: സൂര്യകുമാർ യാദവ്

കിരീടം തരാം പക്ഷേ കണ്ടീഷനുണ്ട്, ഏഷ്യാകപ്പ് ട്രോഫി വിവാദത്തിൽ പുത്തൻ ട്വിസ്റ്റ്

വിവാഹം കഴിഞ്ഞ് രണ്ടാം മാസത്തിൽ തന്നെ കൈയ്യോടെ പിടികൂടി, ചഹൽ ചതിച്ചെന്ന് ധനശ്രീ വർമയുടെ വെളിപ്പെടുത്തൽ

ഗില്ലിനെ കൊണ്ടുവന്നിട്ട് എന്തുണ്ടായി?, സഞ്ജുവിനെ ഓപ്പണിങ്ങിൽ തിരിച്ചെത്തിക്കണമെന്ന് ശശി തരൂർ

എന്റെ കാലിനിട്ട് ഒരു പണി തന്നാണ് വിരമിക്കുന്നത്, ക്രിസ് വോക്‌സിന്റെ വിരമിക്കലില്‍ ചിരി പടര്‍ത്തി റിഷഭ് പന്ത്

അടുത്ത ലേഖനം
Show comments