ഇതൊരു പാഠം, ഓസീസ് താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടന്നതിൽ വിവാദപരാമർശവുമായി മധ്യപ്രദേശ് മന്ത്രി
ഹോട്ടല്‍ മുറിയില്‍ നിന്നും പുറത്തിറങ്ങിയ വിവരം താരങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കുവാന്‍ ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങലെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഇരയെ പഴിക്കുന്ന പരാമര്‍ശവുമായി മധ്യപ്രദേശ് മന്ത്രി. താരങ്ങള്‍ക്കും അധികൃതര്‍ക്കും ഇതൊരു പാഠമാണെന്ന് മന്ത്രി കൈലാഷ് വിജയവര്‍ഗീയ പറഞ്ഞു.
ഹോട്ടല്‍ മുറിയില്‍ നിന്നും പുറത്തിറങ്ങിയ വിവരം താരങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. മന്ത്രിയുടെ ഈ പരാമര്‍ശങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഈ സംഭവം നമുക്കും കളിക്കാര്‍ക്കും എല്ലാവര്‍ക്കുമുള്ള പാത്തമാണ്. കളിക്കാര്‍ താമസസ്ഥലം വിട്ട് പുറത്തുപോകുമ്പോള്‍ അവരുടെ സുരക്ഷാ ഉദ്യോഗസ്ഥരെയും പ്രാദേശിക ഭരണകൂടത്തെയും അറിയിക്കണം. ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് അത്രയും ആരാധകരുണ്ട്. ആള്‍ക്കൂട്ടം കാരണം ഫുട്‌ബോള്‍ കളിക്കാരുണ്ട് വസ്ത്രങ്ങള്‍ കീറിപോകുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.
ഞാന്‍ ഒരിക്കല്‍ താമസിച്ച ഹോട്ടലില്‍ ഒരു ഫുട്‌ബോള്‍ താരമെത്തി. അയാളെ കാണാന്‍ വലിയ കൂട്ടം ആരാധകരും എത്തി. ഒരാള്‍ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങി. ഒരു പെണ്‍കുട്ടി അദ്ദേഹത്തെ ചുംബിച്ചു. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ കീറിപോയി. കളിക്കാര്‍ അവരുടെ ജനപ്രീതിയെപറ്റി ബോധമുള്ളവരായിരിക്കണം. മന്ത്രി പറഞ്ഞു.
അതേസമയം സംഭവം ഇന്‍ഡോറിനും രാജ്യത്തിനും നാണക്കേടുണ്ടാകിയെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായി നടപടിയെടൂക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. മന്ത്രി നടത്തിയത് സ്ത്രീ വിരുദ്ധമായ പരാമര്‍ശമാണെന്ന വിമര്‍ശനമാണ് വ്യാപകമായി ഉയര്‍ന്നിരിക്കുന്നത്. അതിഥി ദേവോ ഭവ എന്ന ആപ്തവാക്യം പിന്തുടരുന്ന രാജ്യത്ത് അതിഥികളെ സംരക്ഷിക്കാന്‍ സംസ്ഥാനം പരാജയപ്പെട്ടെന്നും സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതിന് പകരം മന്ത്രി ഇരകളെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അരുണ്‍ യാദവ് പറഞ്ഞു.
ടീം ഹോട്ടലില്‍ നിന്ന് അടുത്തുള്ള കഫേയ്ക്ക് നടന്നുപോകുന്നതിനിടെയാണ് 2 ഓസ്‌ട്രേലിയന്‍ വനിതാ താരങ്ങളെ മോട്ടോര്‍ സൈക്കിളിലെത്തിയ ഒരാള്‍ പിന്തുടരുകയും ഒരു താരത്തെ അനുചിതമായ രീതിയില്‍ സ്പര്‍ശിച്ച് കടന്നുകളയുകയും ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ അഖീല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.