Webdunia - Bharat's app for daily news and videos

Install App

ധോണിയെ തെറ്റിദ്ധരിച്ചു, സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല!

Webdunia
തിങ്കള്‍, 20 മെയ് 2019 (18:56 IST)
മഹേന്ദ്രസിംഗ് ധോണി എന്നാല്‍ ഇന്ത്യന്‍ കായികലോകത്തിന്‍റെ എല്ലാമെല്ലാമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് ഇതുപോലെ ഒരു താരത്തെ ഇനി സ്വപ്നം കാണാന്‍ മാത്രമേ കഴിയൂ. ക്യാപ്ടനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായുമെല്ലാം ധോണി എത്രയെത്ര സുന്ദരനിമിഷങ്ങളാണ് നമുക്ക് സമ്മാനിച്ചത്.

എന്നാല്‍ യഥാര്‍ത്ഥ ധോണി ഇതൊന്നുമല്ല എന്ന് കാണിച്ചുതരികയാണ് ധോണി തന്നെ ചിത്രീകരിച്ച ഒരു വീഡിയോ. കുട്ടിക്കാലം മുതല്‍ക്കുതന്നെ ഒരു ചിത്രകാരനാകാന്‍ ആയിരുന്നത്രേ ധോണിയുടെ മോഹം. ആ മോഹം മാറ്റിവച്ചിട്ടാണ് ധോണി ക്രിക്കറ്റ് കളിക്കാന്‍ പോയത്. ഇനിയെങ്കിലും തന്‍റെ യഥാര്‍ത്ഥ ജീവിതാഭിലാഷത്തിലേക്ക് മനസ് അര്‍പ്പിക്കണമെന്ന ആഗ്രഹമാണത്രേ ധോണിക്കുള്ളത്.

അതുകൊണ്ട് താന്‍ ഇപ്പോള്‍ ചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്തുതന്നെ ഒരു പെയിന്‍റിംഗ് എക്സിബിഷന്‍ നടത്തണമെന്നാണ് ആഗ്രഹമെന്നും ധോണി പറയുന്നു. മാത്രമല്ല, താന്‍ വരച്ച കുറച്ച് പെയിന്‍റിംഗുകള്‍ ധോണി വീഡിയോയില്‍ കാണിക്കുന്നുമുണ്ട്. ആ പെയിന്‍റിംഗുകള്‍ കാണുമ്പോഴാണ് നമ്മള്‍ ഞെട്ടിപ്പോകുന്നത്.

സൂര്യനും പുഴയും മലയും ഒക്കെ ഉള്‍പ്പെടുന്ന ഒരു പെയിന്‍റിംഗ് ആണ് ആദ്യത്തേത്. വരച്ചുതുടങ്ങുന്ന കുട്ടികള്‍ ആദ്യം വരയ്ക്കുന്ന ചിത്രം പോലെ ഒന്ന്. അപ്പോഴാണ് ഇത് ധോണിയുടെ ഒരു തമാശയല്ലേ എന്ന് നമ്മള്‍ ആശയക്കുഴപ്പത്തിലാകുന്നത്. പറന്നുയരുന്ന ഒരു വിമാനത്തിന്‍റെയും ക്രിക്കറ്റ് ബാറ്റും പന്തുമായി നില്‍ക്കുന്ന ഒരാളുടെയും ചിത്രങ്ങള്‍ കൂടി കണ്ടുകഴിയുന്നതോടെ ഇത് ധോണിയുടെ തമാശ തന്നെ എന്ന് നമുക്ക് ഉറപ്പാകുന്നു.

എന്നാല്‍ വളരെ ഗൌരവത്തില്‍, തന്‍റെ പെയിന്‍റിംഗ് എക്സിബിഷനില്‍ പങ്കെടുക്കാന്‍ ഏവരെയും ക്ഷണിച്ചുകൊണ്ടാണ് ധോണി വീഡിയോ അവസാനിപ്പിക്കുന്നത്. ക്രിക്കറ്റില്‍ നിന്ന് ചിത്രകലയിലേക്ക് തന്‍റെ കരിയര്‍ മാറ്റാന്‍ പോകുന്നു എന്ന ധോണിയുടെ പ്രസ്താവന തമാശയ്ക്കാണെങ്കിലും കാര്യമായിട്ടാണെങ്കിലും ആരാധകര്‍ അത് ഗംഭീരമായി ആഘോഷിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

അടുത്ത ലേഖനം
Show comments