Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: താനുണ്ടാകില്ലെന്ന ഒറ്റവരി മാത്രമാണ് സഞ്ജു അറിയിച്ചത്, കാരണം പറഞ്ഞില്ല, സഞ്ജുവിനെതിരെ കെസിഎ

Sanju Samson

അഭിറാം മനോഹർ

, ഞായര്‍, 19 ജനുവരി 2025 (09:29 IST)
ചാമ്പ്യന്‍സ് ട്രോഫിക്കെതിരായ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്ന സഞ്ജു സാംസണിനെതിരെ കെസിഎ. വിജയ് ഹസാരെ ട്രോഫിക്കായുള്ള പരിശീലന ക്യാമ്പില്‍ നിന്നും പ്രത്യേക കാരണങ്ങളൊന്നും തന്നെ പറയാതെയാണ് സഞ്ജു വിട്ടുനിന്നതെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ വിജയ് ഹസാരെയില്‍ കളിക്കാതിരുന്നത് ഏകദിന ടീമിലേക്കുള്ള സഞ്ജുവിന്റെ വഴിമുടക്കിയെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
നേരത്തെ സഞ്ജുവിനെ ടീമിലെടുക്കാതിരുന്ന കെസിഎ നടപടിക്കെതിരെ ശശി തരൂര്‍ അടക്കമുള്ളവര്‍ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു. പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനാവില്ലെന്നും എന്നാല്‍ കേരളത്തിനായി ആദ്യ കളി മുതല്‍ കളിക്കുവാന്‍ തയ്യാറാണെന്നും സഞ്ജു കെസിഎ യെ അറിയിച്ചിരുന്നു. എന്നിട്ടും ടീമില്‍ നിന്നും ഒഴിവാക്കിയത് ക്രിക്കറ്റ് മേധാവിമാരുടെ ഈഗോ മൂലമാണെന്നായിരുന്നു തരൂരിന്റെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് കെസിഎ പ്രസിഡന്റിന്റെ പ്രതികരണം.
 
 സഞ്ജു പരിശീലനക്യാമ്പില്‍ താന്‍ ഉണ്ടാകില്ലെന്ന ഒറ്റവരി മെയില്‍ മാത്രമാണ് അയച്ചത്. കാരണമൊന്നും പറഞ്ഞില്ല. ക്യാമ്പ് കഴിഞ്ഞ് ടീം പ്രഖ്യാപിച്ചപ്പോള്‍ താന്‍ ഉണ്ടാകുമെന്ന് മെയിലും അയചു. ഒരു ക്യാമ്പ് പ്രഖ്യാപിക്കുമ്പോള്‍ ഇത്തരത്തില്‍ സീനിയര്‍ ആയുള്ള ഉത്തരവാദിത്തപ്പെട്ട ഒരു താരം ഇങ്ങനെയാണോ ചെയ്യുക. നേരത്തെയും പല ടൂര്‍ണമെന്റുകളില്‍ നിന്നും പാതിയില്‍ സഞ്ജു ഒഴിവായിട്ടുണ്ടെന്നും എന്നാല്‍ അപ്പോഴെല്ലാം കെസിഎ താരത്തെ പിന്തുണയ്ക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിറാജെ, മറ്റ് വഴിയില്ല, താരത്തെ ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കി രോഹിത് ശർമ