Select Your Language

Notifications

webdunia
webdunia
webdunia
webdunia

പല ടീമുകൾക്കും എന്നെ സ്വന്തമാക്കാൻ അവസരമുണ്ടായിരുന്നു, എന്നാൽ എന്നിൽ വിശ്വസിച്ചത് ആർസി‌ബി മാത്രം: വിരാട് കോലി

പല ടീമുകൾക്കും എന്നെ സ്വന്തമാക്കാൻ അവസരമുണ്ടായിരുന്നു, എന്നാൽ എന്നിൽ വിശ്വസിച്ചത് ആർസി‌ബി മാത്രം: വിരാട് കോലി
, വ്യാഴം, 5 മെയ് 2022 (13:00 IST)
പല ഐപിഎൽ ടീമുകൾക്കും തന്നെ സ്വന്തമാക്കാൻ അവസരം ഉണ്ടായിരുന്നുവെന്നും എന്നാൽ ഒരു ഫ്രാഞ്ചൈസിയും എന്നിൽ വിശ്വസിച്ചിരുന്നില്ലെന്നും മുൻ ആർസി‌ബി നായകൻ വിരാട് കോലി.
 
എന്തുകൊണ്ട് ആർസി‌ബിയിൽ തുടരുന്നുവെന്ന് ചോദിച്ചാൽ ആദ്യ മൂന്ന് വർഷം ഈ ഫ്രാ‌ഞ്ചൈസി എനിക്ക് നൽകിയ അവസരം എന്നിൽ അർപ്പിച്ച വിശ്വാസം എന്നിവ പ്രത്യേകതയുള്ളതാണ്. കാരണ പല ടീമുകൾക്കും എന്നെ സ്വന്തമാക്കാൻ അവസര‌മുണ്ടായിരുന്നു എന്നാൽ എന്നെ പിന്തുണയ്ക്കാൻ അവർ തയ്യാറായില്ല. ആർസി‌ബി മാത്രമാണ് പിന്തുണ ന‌ൽകിയത്. സ്റ്റാർ സ്പോർട്‌സിലെ ആർസി‌ബി ഫ്രാഞ്ചൈസി ഷോയിൽ കോലി പറഞ്ഞു.
 
താര ലേലത്തിലേക്ക് എത്താൻ പറഞ്ഞു പിന്നീട് പല ഫ്രാഞ്ചൈസികളും എന്നെ സമീപിച്ചിട്ടുണ്ട്. പിന്നെ ഞാൻ ആലോചിക്കുമ്പോൾ ഒരാൾ ഇത്ര വർഷമാണ് ജീവിക്കുന്നത്. പിന്നെ മരിക്കും. അപ്പോഴും മറ്റെല്ലാം മാറ്റമില്ലാതെ മുന്നോട്ട് പോകും. നിങ്ങൾ ഐപിഎൽ ചാമ്പ്യനാണ് ലോക ചാമ്പ്യനാണ് എന്നത് കൊണ്ട് ആരും നിങ്ങളെ അഡ്രസ് ചെയ്യില്ല. നിങ്ങളൊരു നല്ല വ്യക്തിയാണെങ്കിൽ ആളുകൾ ഇഷ്ടപ്പെടും. മോശം വ്യക്തിയെങ്കിൽ ആളുകൾ മാറി നിൽക്കും. അതാണ് ജീവിതം. കോലി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോനിയുടെ വിക്കറ്റ് ആഘോഷമാക്കി കോലി, അപമാനിച്ചുവെന്ന് ധോനി ഫാൻസ്: പുതിയ വിവാദം