Select Your Language

Notifications

webdunia
webdunia
webdunia
webdunia

2024 സിയറ്റ് മികച്ച ടി20 ബാറ്റർ, പുരസ്കാരം സ്വന്തമാക്കി സഞ്ജു, വേദിയിൽ തിളങ്ങി രോഹിത്

വരുണ്‍ ചക്രവര്‍ത്തിയേയാണ് ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളറായി തിരെഞ്ഞെടുത്തത്.

Sanju Samson,Ceat Best batter,T20 awards, Cricket News,സഞ്ജു സാംസൺ, സിയറ്റ് ബെസ്റ്റ് ബാറ്റർ, ടി20 അവാർഡ്,ക്രിക്കറ്റ് വാർത്ത

അഭിറാം മനോഹർ

, ബുധന്‍, 8 ഒക്‌ടോബര്‍ 2025 (11:41 IST)
2024ലെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം സ്വന്തമാക്കി സഞ്ജു സാംസണ്‍. ടി20 ഫോര്‍മാറ്റിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനം കണക്കിലെടുത്താണ് പുരസ്‌കാരം. ബ്രയന്‍ ലാറ, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഉണ്ടായിരുന്ന ചടങ്ങില്‍ വെച്ചാണ് സഞ്ജു പുരസ്‌കാരം ഏറ്റുവാങ്ങിയത്. വരുണ്‍ ചക്രവര്‍ത്തിയേയാണ് ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളറായി തിരെഞ്ഞെടുത്തത്. 2024ല്‍ 13 ടി20 മത്സരങ്ങളില്‍ നിന്ന് 3 സെഞ്ചുറികള്‍ ഉള്‍പ്പടെ 436 റണ്‍സാണ് സഞ്ജു നേടിയത്. 2025ല്‍ ഇതുവരെ ഒരു അര്‍ധസെഞ്ചുറിയടക്കം 183 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.
 
ഏഷ്യാകപ്പിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് സഞ്ജു നടത്തിയത്. രാജ്യത്തിന് വേണ്ടി കളിക്കുന്നത് അഭിമാനകരമാണെന്നും ഒന്‍പതാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ടീമിനായി അതും ചെയ്യുമെന്നും സഞ്ജു പുരസ്‌കാരം ഏറ്റുവാങ്ങികൊണ്ട് പറഞ്ഞു. അതേസമയം ചടങ്ങിലെത്തിയ രോഹിത് ശര്‍മയായിരുന്നു സിയറ്റ് വേദിയിലെ പ്രധാന ആകര്‍ഷണം. ശരീരഭാരം കുറച്ചെത്തിയ രോഹിത്തിന്റെ വീഡിയോകളും ദൃശ്യങ്ങളും ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിഷഭ് പന്ത് തിരിച്ചെത്തുന്നു, രഞ്ജിയിൽ ഡൽഹിക്കായി കളിക്കും, ലക്ഷ്യം ദക്ഷിണാഫ്രിക്കൻ പരമ്പര