Webdunia - Bharat's app for daily news and videos

Install App

ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി-20; സൂപ്പര്‍ താരത്തെ തിരിച്ചു വിളിച്ച് ഓസ്‌ട്രേലിയ

ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി-20; സൂപ്പര്‍ താരത്തെ തിരിച്ചു വിളിച്ച് ഓസ്‌ട്രേലിയ

Webdunia
ശനി, 24 നവം‌ബര്‍ 2018 (20:25 IST)
ഇന്ത്യ - ഓസ്ട്രേലിയ ട്വന്റി - 20 പരമ്പരയിലെ നിർണായക മൂന്നാം മത്സരം നാളെ നടക്കാനിരിക്കെ സൂപ്പര്‍ താരത്തെ തിരിച്ചു വിളിച്ച് അതിഥേയര്‍. പേസ് ബോളര്‍ മിച്ചല്‍ സ്‌റ്റാക്കിനെയാണ് ഓസീസ് തിരിച്ചു വിളിച്ചിരിക്കുന്നത്.

പരുക്കേറ്റ ബില്ലി സ്റ്റാൻലേക്കിന് പകരമായിട്ടാണ് സ്‌റ്റാര്‍ക്ക് ടീമില്‍ എത്തുന്നത്. സ്റ്റാര്‍ക്ക് ടീമിലെത്തിയ കാര്യം ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചും വ്യക്തമാക്കി

രണ്ടാം ട്വന്റി - 20 മത്സരത്തിന്റെ ടോസിന് തൊട്ടുമുമ്പായിരുന്നു പരിക്കിനെ തുടര്‍ന്ന് ബില്ലി സ്റ്റാൻലേക്ക് പുറത്തായത്. തുടര്‍ന്ന് നഥാന്‍ കോള്‍ട്ടര്‍ നൈലായിരുന്നു പ്ലേയിംഗ് ഇലവനിലെത്തിയത്.  മൂന്നാം ട്വന്റി - 20യില്‍ സ്‌റ്റാര്‍ക്ക് അപകടകാരിയാകുമെന്നാണ് റിപ്പോര്‍ട്ട്.

2016 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് സ്റ്റാർക്ക് ട്വന്റി - 20 ടീമിലെത്തുന്നത്. സിഡ്നിയിൽ ജയിച്ചാൽ ഓസീസിന് പരമ്പര സ്വന്തമാക്കാം. ഇതേസമയം പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യക്ക് ജയിച്ചേ തീരൂ.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments