Select Your Language

Notifications

webdunia
webdunia
webdunia
webdunia

24.75 കോടിയുടെ ഗുണമെന്തെന്ന് സ്റ്റാര്‍ക്ക് കാണിക്കും, കെ കെ ആറിന്റെ എക്‌സ് ഫാക്ടറാകും: ഗൗതം ഗംഭീര്‍

24.75 കോടിയുടെ ഗുണമെന്തെന്ന് സ്റ്റാര്‍ക്ക് കാണിക്കും, കെ കെ ആറിന്റെ എക്‌സ് ഫാക്ടറാകും: ഗൗതം ഗംഭീര്‍

അഭിറാം മനോഹർ

, വെള്ളി, 15 മാര്‍ച്ച് 2024 (18:37 IST)
വരാനിരിക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റില്‍ കോലിയും സഞ്ജുവും ധോനിയും രോഹിത്തുമുള്‍പ്പടെ നിരവധി താരങ്ങളുടെ മികച്ച പ്രകടനത്തിനായാണ് ഓരോ ക്രിക്കറ്റ് പ്രേമികളും കാത്തിരിക്കുന്നത്. അതുപോലെ തന്നെ ഐപിഎല്‍ 2024 സീസണില്‍ ഏറ്റവുമധികം പണം പ്രതിഫലമായി വാങ്ങുന്ന താരങ്ങളുടെ പ്രകടനത്തെയും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. കഴിഞ്ഞ ലേലത്തില്‍ 24.75 കോടി മുടക്കിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓസ്‌ട്രേലിയന്‍ പേസറായ മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ചത്.
 
നീണ്ട 9 വര്‍ഷക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്റ്റാര്‍ക് ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നത്.ഐപിഎല്ലില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമെന്ന പ്രൈസ് ടാഗ് പക്ഷെ സ്റ്റാര്‍ക്കിന്‍ ബാധ്യതയാകില്ലെന്ന് കൊല്‍ക്കത്ത ടീം പരിശീലകനായ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നു.രാജ്യാന്തര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കെകെആറിന് വേണ്ടിയും ചെയ്യാന്‍ സ്റ്റാര്‍ക്കിന് കഴിയുമെന്നാണ് ഗംഭീര്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.
 
മുന്‍പ് ഐപിഎല്ലില്‍ 2 സീസണുകളിലാണ് സ്റ്റാര്‍ക്ക് കളിച്ചിട്ടുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 2 സീസണില്‍ നിന്നും 34 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shreyas Iyer: പറ്റിയത് വലിയ തെറ്റ്, ശ്രേയസിന്റെ വാര്‍ഷിക കരാര്‍ പുനസ്ഥാപിക്കാനൊരുങ്ങി ബിസിസിഐ