Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹത്തിന് തല വെയ്ക്കില്ല, എന്നും സിംഗിൾ: മിതാലി രാജ്

Mithali raj
, ശനി, 1 ജൂലൈ 2023 (15:42 IST)
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മിതാലി രാജ്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയെങ്കിലും ഇപ്പോഴും വലിയ ആരാധകപിന്തുണയാണ് താരത്തിനുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇപ്പോഴിതാ തന്റെ നാല്‍പ്പതാം വയസ്സില്‍ വിവാഹത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം.
 
വളരെ ചെറുപ്പത്തില്‍ വിവാഹത്തെ പറ്റി ഒരുപാട് സങ്കല്‍പ്പങ്ങളെല്ലാം ഉണ്ടായിരുന്നെന്നും എന്നാല്‍ വിവാഹം കഴിച്ചവരെ കണ്ടതോടെ ഈ സങ്കല്‍പ്പങ്ങള്‍ എല്ലാം മാറിയെന്നും സിംഗിള്‍ ആയി ഇരിക്കുന്നതില്‍ താന്‍ വളരെയേറെ സന്തോഷവതിയാണെന്നും മിതാലി രാജ് പറഞ്ഞു. ചില പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും തന്നെ നീണ്ടുനിന്നില്ല. ക്രിക്കറ്റിനെ പറ്റി കാര്യമായി ചിന്തിച്ച് തുടങ്ങിയതോടെ അതെല്ലാം വിട്ടു. സത്യസന്ധമായി പറഞ്ഞാല്‍ പുരുഷന്മാരോട് എനിക്ക് ഒരു ആകര്‍ഷണം തോന്നിയിട്ടില്ല. മിതാലി രാജ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ ഓവറിൽ നാല് വിക്കറ്റ് വീഴ്ത്താനാകുമോ സക്കീർ ഭായിക്ക്, അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി ഷഹീൻ അഫ്രീദി