നീണ്ട 79 വര്‍ഷം, മോയിന്‍ അലി കുറിച്ചത് ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ്
നീണ്ട 79 വര്‍ഷം, മോയിന്‍ അലി കുറിച്ചത് ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ്
ഇംഗ്ലണ്ട് സ്‌പിന്നര്‍ മോയിന്‍ അലിക്ക് ചരിത്ര നേട്ടം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഹാട്രിക്ക് നേടിയതോടെയാണ് ഇംഗ്ലീഷ് സ്പിന്നര്‍ പുതിയ റെക്കോര്‍ഡിട്ടത്.
79 വര്‍ഷത്തിനിടെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് സ്‌പിന്നറായിരിക്കുകയാണ് മോയിന്‍ അലി. ഡീല്‍ എല്‍ഗാര്‍, കാഗിസോ റബാഡ, മോണി മോര്‍ക്കല്‍ എന്നിവരായിരുന്നു അലിക്ക് വിക്കറ്റ് സമ്മാനിച്ച് കൂടാരം കയറിയത്.
കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 239 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
1938ല്‍ സ്പിന്നര്‍ ടോം ഗൊദാര്‍ദ് ഹാട്രിക്ക് നേടിയശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷ് സ്പിന്നര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്നത്.