Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ ടീമിലെ ഏറ്റവും വേഗതയേറിയ താരം അയാൾ: വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്

ഇന്ത്യൻ ടീമിലെ ഏറ്റവും വേഗതയേറിയ താരം അയാൾ: വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്
, തിങ്കള്‍, 11 മെയ് 2020 (15:02 IST)
ഒരു കാലത്തെ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡറും വിക്കറ്റിനിടയിലെ ഓട്ടത്തിൽ ഏറ്റവും വേഗതയുള്ള താരവുമായിരുന്നു മൊഹമ്മദ് കൈഫ്. ക്രിക്കറ്റിൽ നിന്നും വിരമിചതിന് ശേഷം ഡൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനായ മൊഹമ്മദ് കൈഫ്  ഇന്ത്യൻ ടീമിലെ ഏറ്റവും വേഗതയേറിയ താരത്തെ തിരഞ്ഞെടുത്തിരികുകയാണിപ്പോൾ.
 
കഴിഞ്ഞ ദിവസം നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു കൈഫിന്റെ വെളിപ്പെടുത്തൽ.ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണിയാണ് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച സ്പ്രിന്റർ എന്നാണ് കൈഫ് പറയുന്നത്.വിക്കറ്റിനിടയിലെ ധോണിയുടെ ഓട്ടം കണ്ട് താൻ ഞെട്ടിയിട്ടുണ്ടെന്നും കൈഫ് പറയുന്നു.ധോണിക്കൊപ്പം വിക്കറ്റിനിടയിലൂടെ ഓടിയത് ഇപ്പോളും ഓർക്കുന്നു. അദ്ദേഹത്തിന്റെ വേഗതയും അനായാസതയും എന്നെ ഞെട്ടിച്ചു. ലോക ക്രിക്കറ്റിൽ തന്നെ ധോണിയാണ് വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിൽ മുന്നിലെന്നും കൈഫ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റവും ബുദ്ധിമുട്ട് ആ താരത്തിനെതിരെ പന്തെറിയാനാണെന്ന് ആർച്ചർ