Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, ഷമി ഇനിയുള്ള മത്സരങ്ങൾ കളിയ്ക്കില്ല

ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, ഷമി ഇനിയുള്ള മത്സരങ്ങൾ കളിയ്ക്കില്ല
, ഞായര്‍, 20 ഡിസം‌ബര്‍ 2020 (13:45 IST)
ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് ഷമി ഇനിയുള്ള മത്സരങ്ങളിൽ കളിയ്ക്കില്ല. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ സംഭവിച്ച പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഷമി ടീമിന് പുറത്തായത്. രണ്ടാം ഇന്നിങ്സിനിടെ പാറ്റ് കമ്മിൻസ് എറിഞ്ഞ പന്ത് ഷമിയുടെ വലത് കയ്യിൽ കൊണ്ടിരുന്നു. ശക്തമായ വേദന അനുഭവപ്പെട്ടതോടെ ഷമി ബാറ്റിങ് തുടരാതെ മടങ്ങിയിരുന്നു, 
 
മത്സരത്തിന് പിന്നാലെ ഷമിയെ സ്കാനിങ്ങിന് വിധേയനാക്കിയതോടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നു. ഷമി വലിയ വേദന അനുഭവിയ്ക്കുന്നുണ്ട് എന്ന് അഡ്‌ലെയ്ഡിലെ മത്സര ശേഷം വിരാട് കോഹ്‌ലിയും വ്യക്തമാക്കിയിരുന്നു. ഷമിയ്ക്ക് കളിയ്ക്കാനാവാത്തതും കോഹ്‌ലിയുടെ മടക്കവും ടീം ഇന്ത്യയിൽ പ്രതിഫലിയ്ക്കും എന്നത് ഉറപ്പാണ്. മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി എന്നിവരില്‍ ഒരാളായിരിയ്ക്കും മുഹമ്മദ് ഷമിക്ക് പകരം പ്ലേയിങ് ഇലവനിൽ ഇടംപിടിയ്ക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടീമിലെ 11 താരങ്ങളും രണ്ടക്കം കാണാതെ പുറത്താകുന്നത് ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം സംഭവം, നാണംകെട്ട് ടീം ഇന്ത്യ