Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈലാസത്തിലേയ്ക്ക് വരൂ..., ഒരു ലക്ഷം പേർക്ക് വിസനൽകും എന്ന് നിത്യാനന്ദ, വീഡിയോ

കൈലാസത്തിലേയ്ക്ക് വരൂ..., ഒരു ലക്ഷം പേർക്ക് വിസനൽകും എന്ന് നിത്യാനന്ദ, വീഡിയോ
, ഞായര്‍, 20 ഡിസം‌ബര്‍ 2020 (11:37 IST)
തന്റെ രാജ്യമായ കൈലാസത്തിലേയ്ക്ക് ഒരു ലക്ഷം പേർക്ക് വിസ നൽകുമെന്ന് നിത്യാനന്ദ. ആഗോളവത്കരണത്തിന്റെ ഭാഗമായി കുടിയേറ്റം പ്രോത്സാഹിപ്പിയ്ക്കണം എന്ന് വ്യക്തമാക്കിക്കൊണ്ട് രാജ്യാന്തര കുടിയേറ്റ ദിനത്തിലായിരുന്നു നിത്യാനന്ദയുടെ പ്രഖ്യാപനം. 'കൈലാസ'യിലെത്താൻ താൽപര്യമുള്ളവരെ ഓസ്‌ട്രേയ വഴി എത്തിയ്ക്കാനാണ് പദ്ധതി. നിത്യാനന്ദ ഇത് വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിയ്ക്കുന്നുണ്ട്.
 
അഹമ്മദാബദിലെ ആശ്രമത്തിൽനിന്നും പെൺകുട്ടികളെ കടത്തി എന്ന കേസിൽ വിചാരണ നേരിടുന്നതിനിടെ 2019 ലാണ് നിത്യാനന്ദ രാജ്യം വിട്ടത്. നിത്യാനന്ദയ്ക്കെതിരെ ഇന്റർപോളിന്റെ ബ്ലൂ കോർണർ നോട്ടീസ് നിലവിലുണ്ട്. തെക്കേ അമേരിക്കയിലെ ഇക്വഡോറിൽ 'കൈലാസ' എന്ന സാങ്കൽപ്പിക ദ്വീപ് രാഷ്ട്രം സ്ഥാപിച്ച നിത്യാനന്ദ 'റിസർവ് ബാങ്ക് ഓഫ് കൈലാസ' എന്ന പേരിൽ കറൻസി പുറത്തിറക്കിയിരുന്നു.      

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ 26,624 പേർക്ക് രോഗബാധ, കൊവിഡ് ബാധിതർ 1,00,31,223