Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറില്‍ ഗര്‍ഭനിരോധന ഉറകള്‍, നിരവധി സ്‌ത്രീകളുമായി ബന്ധം, സെക്‍സ് ചാറ്റിംഗും സജീവം; ഷമിക്കെതിരെ തെളിവുകളുമായി ഭാര്യ രംഗത്ത്

കാറില്‍ ഗര്‍ഭനിരോധന ഉറകള്‍, നിരവധി സ്‌ത്രീകളുമായി ബന്ധം, സെക്‍സ് ചാറ്റിംഗും സജീവം; ഷമിക്കെതിരെ തെളിവുകളുമായി ഭാര്യ രംഗത്ത്

കാറില്‍ ഗര്‍ഭനിരോധന ഉറകള്‍, നിരവധി സ്‌ത്രീകളുമായി ബന്ധം, സെക്‍സ് ചാറ്റിംഗും സജീവം; ഷമിക്കെതിരെ തെളിവുകളുമായി ഭാര്യ രംഗത്ത്
ന്യൂഡല്‍ഹി , ബുധന്‍, 7 മാര്‍ച്ച് 2018 (15:09 IST)
നിരവധി സ്‌ത്രീകളുമായി അവിഹിത ബന്ധമുള്ള വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് ഷമിയെന്ന് അദ്ദേഹത്തിന്റെ ഹാസിന്‍ ജഹാന്‍.

രണ്ടു വര്‍ഷമായി ഷമിയും അദ്ദേഹത്തിന്റെ കുടുംബവും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണ്. താന്‍ പുറത്തുവിട്ടത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇതിലും ഭയാനകമാണ് ഷമിയുടെ പ്രവര്‍ത്തികളെന്നും ഹാസിന്‍ ആരോപിക്കുന്നു.

ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ട്. 2014ലെ ഐപിഎല്ലില്‍ ഡല്‍ഹിക്കായി കളിക്കുമ്പോള്‍ താന്‍ സമ്മാനമായി നല്‍കിയ ഫോണ്‍ ഷമിയുടെ ബിഎംഡബ്ല്യു കാറില്‍ ഒളിച്ചുവെച്ചത് കണ്ടുപിടിച്ചു. അതില്‍ വിവാഹേതര ബന്ധത്തെപ്പറ്റിയുള്ള തെളിവുകളുണ്ടായിരുന്നു. നിരവധി ഗര്‍ഭനിരോധന ഉറകളും കാറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ലോക്ക് ചെയ്തിരുന്ന ഫോണ്‍ നിരവധി പാറ്റേണുകള്‍ മാറിമാറി പരിശോധിച്ചാണ് ഞാന്‍ തുറന്നതെന്നും ജഹാന്‍ പറഞ്ഞു.

കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഷമി തന്നോട് മോശമായി പെരുമാറി. അദ്ദേഹത്തിന്റെ  സഹോദരനും അമ്മയും തന്നോട് മോശമായി പെരുമാറാറുണ്ട്. അവര്‍ തന്നെ കൊല്ലാന്‍പോലും ശ്രമിച്ചിരുന്നു. ഇക്കാര്യം ജാദവ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ലെന്നും ഹാസിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഷാമിയുടെ പരസത്രീ ബന്ധങ്ങള്‍ തെളിയിക്കാനായി വാട്സ് ആപ്പിലെയും ഫേസ്‌ബുക്കിലെയും ചിത്രങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും ഹാസിന്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇപ്പോള്‍ നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തുകയും അവരുമായി നടത്തിയ അശ്ലീല ചാറ്റുകള്‍ ശ്രദ്ധയില്‍ പെടുകയും ചെയ്തതോടെയാണ് എനിക്ക് നിയന്ത്രണം വിട്ടത്. ഒരു പാക് വനിതയുമായി വരെ ഷമിക്ക് ബന്ധമുണ്ട്. ഇനി ഇത് സഹിക്കാനാവില്ല. എല്ലാ തെളിവുകളും വച്ച് നിയമനടപടിക്ക് ഒരുങ്ങുകയാണ് താനെന്നും ഹസിന്‍ വ്യക്തമാക്കി.

അതേസമയം ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഷമി ട്വിറ്ററിലൂടെ രംഗത്തെത്തി. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചു പുറത്തു വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ് എന്നും തന്റെ കരിയറും ജീവിതവും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പടച്ചുവിടുന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും താരം ട്വിറ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്‌മറില്ലാത്ത പിഎസ്ജിയെ പഞ്ഞിക്കിട്ട് ക്രിസ്റ്റ്യാനോ; ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ക്വാര്‍ട്ടറില്‍