ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മുഹമ്മദ് സിറാജിന്റെയും ആകാശ് ദീപിന്റെയും പ്രകടനങ്ങളെ പ്രശംസിച്ച് ഇന്ത്യന്‍ ബൗളിങ് കോച്ച് മോര്‍നെ മോര്‍ക്കല്‍. 608 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന്റെ 3 വിക്കറ്റുകള്‍ നാലാം ദിനം അവസാനിക്കുമ്പോള്‍ നഷ്ടമായിരുന്നു. മത്സരത്തില്‍ 7 വിക്കറ്റുകള്‍ സിറാജ് ഇതിനകം സ്വന്തമാക്കി കഴിഞ്ഞു.
നാലാം ദിവസത്തെ കളിക്ക് ശേഷം സംസാരിക്കവെയാണ് ഇന്ത്യന്‍ ബൗളിംഗ് യൂണിറ്റിനെയും പ്രത്യേകിച്ച് മുഹമ്മദ് സിറാജിനെയും ബൗളിംഗ് പരിശീലകനായ മോര്‍നെ മോര്‍ക്കല്‍ പുകഴ്ത്തിയത്. സിറാജ് ഹൃദയം കൊണ്ട് പന്തെറിയുന്ന ബൗളറാണ്. പലപ്പോഴും അര്‍ഹമായ അംഗീകാരം അവന് ലഭിക്കാറില്ല. വിക്കറ്റുകള്‍ സ്വന്തമാക്കാനാകെ പോയ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം ലഭിച്ച 5 വിക്കറ്റ് നേട്ടം സിറാജിന്റെ പരിശ്രാമങ്ങള്‍ക്ക് ലഭിച്ച പ്രതിഫലമാണെന്നും മോര്‍ക്കല്‍ പറഞ്ഞു. സിറാജ് ഒരു പോരാളിയാണെന്നും അദ്ദേഹം ടീമിന് നല്‍കുന്ന ഊര്‍ജം വേറെയാണെന്നും മോര്‍ക്കല്‍ പറഞ്ഞു.