Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli: സച്ചിന്റെ 20 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥയാക്കി വിരാട് കോലി !

ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ സച്ചിനേക്കാള്‍ 79 റണ്‍സ് അകലെയായിരുന്നു കോലി

Virat Kohli
, ബുധന്‍, 15 നവം‌ബര്‍ 2023 (16:20 IST)
Virat Kohli: ഒരു ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ഇന്ത്യയുടെ റണ്‍മെഷീന്‍ വിരാട് കോലി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നാണ് കോലി ഈ നേട്ടം കൈവരിച്ചത്. ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ സച്ചിനേക്കാള്‍ 79 റണ്‍സ് അകലെയായിരുന്നു കോലി. മുംബൈ വാങ്കഡെയില്‍ നടക്കുന്ന മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 80 ആയപ്പോള്‍ ആണ് കോലി സച്ചിന്റെ റെക്കോര്‍ഡ് മറികടന്നത്. 2003 ലോകകപ്പില്‍ 11 ഇന്നിങ്‌സുകളില്‍ നിന്ന് 673 റണ്‍സാണ് സച്ചിന്‍ അടിച്ചുകൂട്ടിയത്. ഈ ലോകകപ്പില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി സച്ചിന്റെ റെക്കോര്‍ഡ് മറികടന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂട് വില്ലനായി; ശുഭ്മാന്‍ ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് !