ഇന്ന് നടക്കുന്ന ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിനിടെ അനിഷ്ടസംഭവങ്ങള്‍ നടക്കുമെന്ന് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസിലാന്റും ഏറ്റുമുട്ടുന്നത്. ഒരു അജ്ഞാതന്‍ എക്‌സ് ഫ്‌ലാറ്റ്‌ഫോം വഴി മുംബൈ പൊലീസിന് സന്ദേശം അയച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	വാങ്കഡെ സ്റ്റേഡിയത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അജ്ഞാതന്‍ ഇട്ട പോസ്റ്റില്‍ മുംബൈ പൊലീസിനെ ടാഗ് ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ തോക്കും ഗ്രാനേഡും ബുള്ളറ്റും ഉണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.