ഐപിഎല്ലിലും നായകനായി ഇനി ധോണിയില്ല; സ്റ്റീവ് സ്മിത്ത് പുണെ സൂപ്പർ ജയന്റ്സ് നായകന്‍
പൂണെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ധോണിയെ നീക്കി
ഐപിഎല്ലിന്റെ അടുത്ത സീസണില്‍ റൈസിംഗ് പൂണെ സൂപ്പര്‍ ജെയ്ന്റ്‌സിന്റെ നായക സ്ഥാനത്തുനിന്ന് മഹേന്ദ്ര സിംഗ് ധോണിയെ നീക്കി. പൂണെ ടീം അംഗങ്ങളെ ഉദ്ദരിച്ച് പ്രമുഖ സ്‌പോട്ട്സ് വെബ് സൈറ്റായ വിസ്ഡന്‍ ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണ് പൂണെ സൂപ്പര്‍ ജെയ്ന്റ്‌സിന്റെ പുതിയ ക്യാപ്റ്റന്‍. ധോണിയുടെ നായകസ്ഥാനത്തിൽ വിശ്വാസമില്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് ടീം മാനേജ്മെന്‍റ് അദ്ദേഹത്തെ മാറ്റിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. അതേസമയം, ധോണിയെ ടീമിൽ നിലനിർത്തിയിട്ടുണ്ട്.