സൂപ്പർ ഗോളുമായി ബെയ്ൽ; തകര്‍പ്പന്‍ ജയവുമായി റയൽ മാഡ്രിഡ്
സൂപ്പർ ഗോളുമായി ബെയ്ൽ തിരിച്ചെത്തി; റയലിന് സൂപ്പർ ജയം
തകര്‍പ്പന്‍ ജയവുമായി റയൽ മാഡ്രിഡ്. പരുക്കിന്റെ പിടിയിൽനിന്നും മോചിതനായി തിരിച്ചെത്തിയ ഗരേത് ബെയ്ൽ സൂപ്പർ ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് റയൽ എസ്പാനിയോളിനെ തകർത്തത്.
ആദ്യ പകുതിയിൽ അൽവാരോ മൊറാത്ത ലക്ഷ്യം കണ്ടപ്പോൾ രണ്ടാം പകുതിയിലായിരുന്നു ബെയ്ലിന്റെ ഗോൾ. കളിയുടെ 33-ാം മിനിറ്റിലാണ് മൊറാത്ത എസ്പാനിയോളിന്റെ വലചലിപ്പിച്ചത്. തുടര്‍ന്ന് 83ാം മിനിറ്റിലായിരുന്നു ബെയ്ലിന്റെ തകര്‍പ്പന്‍ ഗോൾ.