Webdunia - Bharat's app for daily news and videos

Install App

രണ്ടാഴ്ച നീണ്ട സൈനിക സേവനം കഴിഞ്ഞു; ധോണി തിരിച്ചെത്തി

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് പദവിയുള്ളയാളാണ് 37കാരനായ ധോണി.

Webdunia
ഞായര്‍, 18 ഓഗസ്റ്റ് 2019 (14:16 IST)
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംങ് ധോണിയുടെ രണ്ടാഴ്ച നീണ്ട ധോണിയുടെ സൈനിക സേവനം അവസാനിച്ചു. ന്യൂഡല്‍ഹിയില്‍ ഭാര്യ സാക്ഷിക്കും മകള്‍ സൈവക്കുമൊപ്പമാണ് ഇപ്പോള്‍ ധോണിയുള്ളത്.ജമ്മുവില്‍ പാരാമിലിറ്ററിയുടെ 106 ടി.എ ബറ്റാലിയനിലായിരുന്നു രണ്ടാഴ്ച്ച ധോണിയുണ്ടായിരുന്നത്.
 
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് പദവിയുള്ളയാളാണ് 37കാരനായ ധോണി. കശ്മീര്‍ താഴ്‌വരയിലെ സൈനിക സേവനത്തിനിടെ കാവല്‍ ജോലിയും മിലിറ്ററി പോസ്റ്റുകളിലെ നിരീക്ഷണ ജോലിയും ധോണിക്ക് നല്‍കിയിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ലേ- ലഡാക്കിലായിരുന്ന ധോണി അവിടെ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
 
ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് പിന്നാലെയാണ് ക്രിക്കറ്റില്‍ നിന്നും താത്ക്കാലിക അവധിയെടുത്ത് ധോണി സൈനിക സേവനത്തിന് പോയത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി ഉണ്ടാകുമോ എന്ന ചര്‍ച്ച ചൂടുപിടിച്ചതിനിടെയായിരുന്നു അപ്രതീക്ഷിതമായ ധോണിയുടെ നീക്കം. .

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments