Select Your Language

Notifications

webdunia
webdunia
webdunia
webdunia

MS Dhoni: കടല്‍ മത്സ്യങ്ങളോട് താല്‍പര്യമില്ല, പ്രിയം ബട്ടര്‍ ചിക്കന്‍; ധോണിയുടെ ഫിറ്റ്‌നെസ് രഹസ്യം

MS Dhoni: കടല്‍ മത്സ്യങ്ങളോട് താല്‍പര്യമില്ല, പ്രിയം ബട്ടര്‍ ചിക്കന്‍; ധോണിയുടെ ഫിറ്റ്‌നെസ് രഹസ്യം
, വെള്ളി, 7 ജൂലൈ 2023 (12:07 IST)
MS Dhoni: ഭക്ഷണകാര്യത്തില്‍ വളരെ ശ്രദ്ധ ചെലുത്തുന്ന താരമാണ് മഹേന്ദ്രസിങ് ധോണി. പ്രായം 42 ആയെങ്കിലും ഫിറ്റ്നെസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും താരം തയ്യാറല്ല. കൊഴുപ്പ് അധികമുള്ള ഭക്ഷണ സാധനങ്ങള്‍ ധോണി അടുപ്പിക്കില്ല. കടല്‍ മത്സ്യങ്ങളോടും വലിയ താല്‍പര്യമില്ല. 
 
ചിക്കനാണ് ധോണിക്ക് കൂടുതല്‍ താല്‍പര്യം. അതില്‍ തന്നെ ബട്ടര്‍ ചിക്കനാണ് ധോണിയുടെ ഫിറ്റ്നെസ് രഹസ്യം. റെഡ് മീറ്റ് കഴിക്കുന്നത് വളരെ വിരളമാണ്. പാലും പാല്‍ ഉത്പന്നങ്ങളും ധോണി നന്നായി കഴിക്കും. ഒരു ദിവസം മൂന്ന് ലിറ്റര്‍ വരെ പാല്‍ ധോണി കുടിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതാണ് ധോണിയുടെ ആരോഗ്യത്തിന്റെ പ്രധാന രഹസ്യം ! പ്രോട്ടീന്‍ ഷെയ്ക്കും ഫ്രഷ് ജ്യൂസും ധോണി സ്ഥിരം കുടിക്കാറുണ്ട്. ധാരാളം വെള്ളം കുടിക്കുന്ന ശീലവും ധോണിക്കുണ്ട്. 
 
ജിമ്മില്‍ പോയി സ്ഥിരം വര്‍ക്ക്ഔട്ട് ചെയ്യുന്ന ശീലം ധോണിക്കില്ല. പകരം സ്‌പോര്‍ട്‌സ് ട്രെയിനിങ്ങിനാണ് താരം പ്രാധാന്യം നല്‍കുന്നത്. റിഫ്‌ളക്‌സ്, സ്റ്റാമിന എന്നിവയ്ക്ക് സഹായിക്കുന്ന വ്യായാമ മുറകള്‍ ധോണി വീട്ടില്‍ തന്നെ സ്ഥിരമായി ചെയ്യും. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരസ്യമായി അപമാനിക്കരുത്. പേഴ്സണലായി ഉപദേശിച്ചോളു: വിമർശകരോട് റിയാൻ പരാഗ്