Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയസനായെന്ന് പറഞ്ഞ് കളിയാക്കുകയൊന്നും വേണ്ട; പഴയ തീ ഇപ്പോഴും ഉണ്ടെന്ന് തെളിയിച്ച് ധോണി

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ എട്ടാമനായാണ് ധോണി ക്രീസിലെത്തിയത്

വയസനായെന്ന് പറഞ്ഞ് കളിയാക്കുകയൊന്നും വേണ്ട; പഴയ തീ ഇപ്പോഴും ഉണ്ടെന്ന് തെളിയിച്ച് ധോണി
, ശനി, 1 ഏപ്രില്‍ 2023 (09:13 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കും ഇത്. 41 വയസ് കഴിഞ്ഞ ധോണി ഇനിയൊരു സീസണില്‍ കൂടി ചെന്നൈയ്ക്ക് വേണ്ടി കളിക്കാന്‍ ഇറങ്ങില്ല. അതുകൊണ്ട് തന്നെ ഈ സീസണിലെ ധോണിയുടെ പ്രകടനം ഉറ്റുനോക്കുകയാണ് ആരാധകര്‍. എന്തായാലും തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് ധോണി. ആദ്യ മത്സരത്തില്‍ ചെന്നൈ തോറ്റെങ്കിലും ധോണിയുടെ ഉള്ളില്‍ പഴയ തീ ഉണ്ടെന്നത് ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. 
 
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ എട്ടാമനായാണ് ധോണി ക്രീസിലെത്തിയത്. ഏഴ് പന്തുകളില്‍ നിന്ന് 14 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയും ചെയ്തു. ഒരു സിക്‌സും ഒരു ഫോറും സഹിതം 200 ആണ് ധോണിയുടെ സ്‌ട്രൈക്ക് റേറ്റ്. 
 
പഴയ ഫിനിഷര്‍ ധോണിയെ ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞെന്നാണ് ആരാധകര്‍ പറയുന്നത്. ക്രീസിലെത്തിയാല്‍ വെടിക്കെട്ട് നടത്തണമെന്ന ധോണിയുടെ രീതിക്ക് ഒരു മാറ്റവുമില്ലെന്നും ആരാധകര്‍ പറയുന്നു. എന്തായാലും ധോണിയുടെ ഇന്നിങ്‌സ് ആരാധകരെ വലിയ രീതിയില്‍ ആവേശത്തിലാക്കിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2023: ധോണിക്കും കൂട്ടുകാര്‍ക്കും എട്ടിന്റെ പണി കൊടുത്ത് ഗുജറാത്ത്; ജയം അഞ്ച് വിക്കറ്റിന്