രാജിവച്ച ധോണിയെക്കുറിച്ച് ഗാംഗുലി ഇങ്ങനെ പറയുമെന്ന് ആരും കരുതിയില്ല; അടുത്ത ലോകകപ്പില്‍ എന്താകും സംഭവിക്കുക
ധോണിയുടെ തീരുമാനത്തില്‍ ഗാംഗുലിക്ക് അമര്‍ഷമോ ?; ദാദ തുറന്നടിക്കുന്നു
ഇന്ത്യന്‍ ഏകദിന, ട്വന്റി- 20 ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞ മഹേന്ദ്ര സിംഗ് ധോണി അടുത്ത ലോകകപ്പ് കൂടി കളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ക്രിക്കറ്റില്‍ തുടരാനുള്ള ഫിറ്റ്‌നസ് ധോണിക്ക് ഇപ്പോഴുമുണ്ട്. നായകസ്ഥാനം രാജിവയ്‌ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ദാദ പറഞ്ഞു.
ഇത്തവണ ധോണി സ്വീകരിച്ച തീരുമാനം കൃത്യതയുള്ളതും ടീം ഇന്ത്യയുടെ ഭാവിയെ മുന്‍ നിര്‍ത്തിയുള്ള ദീര്‍ഘ വീക്ഷണമുള്ള തീരുമാനവുമായിരുന്നു. മഹിയുടെ റെക്കോര്‍ഡ് പ്രകടനങ്ങള്‍ മാത്രം വിലയിരുത്തിയാല്‍ മതിയാകും അദ്ദേഹത്തിന്റെ കഴിവ് മനസിലാക്കാനെന്നും ഗാംഗുലി പറഞ്ഞു.
പ്രാധാന ടൂര്‍ണമെന്റുകളിലടക്കമുള്ള എല്ലാ മേഖലകളിലും ധോണിക്ക് വിജയം സ്വന്തമാക്കാന്‍ സാധിച്ചു. അദ്ദേഹം മഹാനായ നായകനായിരുന്നുവെന്നും ഗാംഗുലി പറയുന്നു.
അതേസമയം, ധോണിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്തെത്തി. ധോണിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ വിജയകരമായ ക്യാപ്‌റ്റന്‍സി ആഘോഷിക്കാനുള്ള ദിവസമാണിത്. വെടിക്കെട്ട് താരത്തില്‍ നിന്നും സ്ഥിരതയും പക്വതയുമുള്ള നായകനിലേക്ക് അദ്ദേഹത്തിന് മാറാന്‍ സാധിച്ചു. ധോനിയുടെ വളര്‍ച്ചയെ പ്രശംസിച്ച സച്ചിന്‍ ടീമിനായി ധോനിയില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ട്വീറ്റ് ചെയ്തു.