ധോണിയുടെ രാജി; പറയാനുള്ളതെല്ലാം തുറന്നു പറഞ്ഞ് സച്ചിന്‍ രംഗത്ത്
ധോണിയുടെ രാജി; ഉള്ളിലിരുപ്പ് തുറന്നടിച്ച് സച്ചിന്‍ രംഗത്ത്
ഏകദിന, ട്വന്റി- 20 നായക സ്ഥാനം രാജിവച്ച മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്ത്.
ധോണിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ വിജയകരമായ ക്യാപ്‌റ്റന്‍സി ആഘോഷിക്കാനുള്ള ദിവസമാണിത്. വെടിക്കെട്ട് താരത്തില്‍ നിന്നും സ്ഥിരതയും പക്വതയുമുള്ള നായകനിലേക്ക് അദ്ദേഹത്തിന് മാറാന്‍ സാധിച്ചു. ധോനിയുടെ വളര്‍ച്ചയെ പ്രശംസിച്ച സച്ചിന്‍ ടീമിനായി ധോനിയില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ട്വീറ്റ് ചെയ്തു.
സച്ചിന്‍ തെന്‍ഡുക്കറിന്റെ കൈപിടിച്ചാണ് ധോണി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തിയത്. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനായി മാറാന്‍ ധോണിക്ക് സാധ്യമായി. രണ്ട് ലോകകപ്പുകള്‍ രാജ്യത്തിനായി സ്വന്തമാക്കാനും അദ്ദേഹത്തിനായി.