Publish Date: Fri, 28 Apr 2023 (15:31 IST)
Updated Date: Fri, 28 Apr 2023 (15:34 IST)
ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ശ്രീലങ്കൻ യുവതാരം മതീഷ പതിരാന മികച്ച രീതിയിലാണ് മത്സരത്തിൽ പന്തെറിഞ്ഞതെന്ന് ചെന്നൈ നായകൻ എം എസ് ധോനി. സ്കോർ കാർഡ് കാണിക്കുന്നത് പോലെയല്ല കാര്യങ്ങളെന്നും താരം മികച്ച രീതിയിൽ പന്തെറിഞ്ഞെന്നാണ് താൻ കരുതുന്നതെന്നും ധോനി പറഞ്ഞു. മത്സരത്തിലെ ഡെത്ത് ഓവറുകളിൽ താരത്തിൻ്റെ യോർക്കറുകൾ എഡ്ജുകൾ കൊണ്ട് ബൗണ്ടറിയാവുകയാണ് ചെയ്തത്. 4 ഓവറിൽ 48 റൺസാണ് താരം വഴങ്ങിയത്.
മികച്ച രീതിയിൽ പന്തെറിയാനായെങ്കിലും ദൗർഭാഗ്യം മൂലം താരത്തിന് വിക്കറ്റുകളൊന്നും മത്സരത്തിൽ കിട്ടിയിരുന്നില്ല. മികച്ച യോർക്കർ ബോളുകൾ പലതും എഡ്ജ് ആയി ബൗണ്ടറി കടന്നതിനാൽ 4 ഓവറിൽ 48 റൺസാണ് താരം വിട്ടുനൽകിയത്. ഇതോടെയാണ് മത്സരശേഷം ധോനി താരത്തെ പിന്തുണച്ച് രംഗത്തെത്തിയത്.