Select Your Language

Notifications

webdunia
webdunia
webdunia
webdunia

MS Dhoni: വലിയ ഫിനിഷറാണെന്നാണ് പറച്ചില്‍, എന്നിട്ടും ബാറ്റ് ചെയ്യാനിറങ്ങുന്നത് എട്ടാമനായി; ധോണിയെ ട്രോളി സോഷ്യല്‍ മീഡിയ

ഈ സീസണ്‍ തുടങ്ങുന്ന സമയത്ത് ധോണി രണ്ട് സിക്‌സ് അടിച്ചപ്പോള്‍ ജഡേജയേക്കാള്‍ ടച്ചുള്ള ബാറ്റര്‍ ധോണിയാണെന്നാണ് ചെന്നൈ ആരാധകര്‍ പറഞ്ഞിരുന്നത്

MS Dhoni: വലിയ ഫിനിഷറാണെന്നാണ് പറച്ചില്‍, എന്നിട്ടും ബാറ്റ് ചെയ്യാനിറങ്ങുന്നത് എട്ടാമനായി; ധോണിയെ ട്രോളി സോഷ്യല്‍ മീഡിയ
, വെള്ളി, 28 ഏപ്രില്‍ 2023 (10:18 IST)
MS Dhoni: ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്.ധോണിയെ ട്രോളി സോഷ്യല്‍ മീഡിയ. പേടി കാരണമാണോ ധോണി എട്ടാമനായി ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല. ആറ് വിക്കറ്റ് പോയിട്ടും ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങാത്തത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ ചോദിക്കുന്നു. 
 
ഈ സീസണ്‍ തുടങ്ങുന്ന സമയത്ത് ധോണി രണ്ട് സിക്‌സ് അടിച്ചപ്പോള്‍ ജഡേജയേക്കാള്‍ ടച്ചുള്ള ബാറ്റര്‍ ധോണിയാണെന്നാണ് ചെന്നൈ ആരാധകര്‍ പറഞ്ഞിരുന്നത്. എന്നിട്ടും ജഡേജയും മൊയീന്‍ അലിയും ഇറങ്ങിയതിനു ശേഷം ആണല്ലോ ധോണി ബാറ്റ് ചെയ്യുന്നതെന്നാണ് ട്രോളന്‍മാരുടെ ചോദ്യം. കളി തോറ്റാലും എല്ലാവരും തന്നെ കളിയാക്കിയാലോ എന്ന പേടി കാരണമാണോ ധോണി സ്വയം പിന്നിലേക്ക് ഇറങ്ങുന്നതെന്നും ട്രോളന്‍മാര്‍ ചോദിക്കുന്നു. 
 
അവസാനം രണ്ടോ മൂന്നോ പന്ത് കളിക്കാന്‍ വേണ്ടി മാത്രമാണ് ധോണി ബാറ്റ് ചെയ്യാന്‍ വരുന്നതെന്നാണ് വേറൊരു വിഭാഗത്തിന്റെ ട്രോള്‍. ഈ സീസണില്‍ എട്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ 61 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. പുറത്താകാതെ നേടിയ 32 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വർഷം 50 കോടി വരെ പ്രതിഫലം നൽകാൻ ഫ്രാഞ്ചൈസികൾ, ഫുട്ബോൾ ലീഗുകൾ പോലെ ക്രിക്കറ്റും മാറുന്നു?