Webdunia - Bharat's app for daily news and videos

Install App

ധോണിക്കു മുമ്പില്‍ മെസിയും ക്രിസ്‌റ്റ്യാനോയും ഒന്നുമല്ല; ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് മഹിക്കെന്ന് സര്‍വ്വേ

ധോണിക്കു മുമ്പില്‍ മെസിയും ക്രിസ്‌റ്റ്യാനോയും ഒന്നുമല്ല; ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് മഹിക്കെന്ന് സര്‍വ്വേ

Webdunia
വെള്ളി, 27 ജൂലൈ 2018 (13:12 IST)
നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയിട്ടും മഹേന്ദ്ര സിംഗ് ധോണിയുടെ ജനപ്രീതിയില്‍ ഇടിവുണ്ടായിട്ടില്ലെന്ന് സര്‍വ്വേ ഫലം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറെ മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായികതാരമായി ധോണിയെ തിരഞ്ഞെടുത്തു.

നാൽപ്പത് ലക്ഷത്തിലേറെപ്പേർ പങ്കെടുത്ത വോട്ടെടുപ്പിൽ 6.8 ശതമാനം വോട്ടുകള്‍ സച്ചിന്‍ നേടിയപ്പോള്‍ 7.7 ശതമാനം വോട്ടുകളാണ് ധോണിക്ക് വീണത്. ടീം ഇന്ത്യയുടെ ക്യാപ്‌റ്റനായ കോഹ്‌ലി 4.8 ശതമാനം മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇവര്‍ക്കുശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് പോര്‍ച്ചുഗല്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും ആരാധകരുടെ പ്രിയതാരമായ ലയണല്‍ മെസിക്കുമാണ്. 2.6 ശതമാനം വോട്ട് യുവന്റസ് താരം നേടിയപ്പോള്‍ അര്‍ജന്റീന താരം രണ്ട് ശതമാനം വേട്ട് സ്വന്തമാക്കി.

1.6 ശതമാനം വോട്ടുമായി ഇംഗ്ലണ്ടിന്റെ സൂപ്പര്‍താരം ഡേവിഡ് ബെക്കാമും പട്ടികയില്‍ ഇടം നേടി.

രണ്ടു ലോകകപ്പുകളും ഒരു ചാമ്പ്യന്‍‌സ് ട്രോഫിയും ഇന്ത്യക്ക് സമ്മാനിച്ചതാണ് ധോണിയെ നമ്പര്‍ വണ്‍ ആക്കി തീര്‍ക്കുന്നത്. കൂടാതെ ഐ സി സി ടെസ്‌റ്റ് റാങ്കിംഗില്‍ ടീമിനെ ഒന്നാമതെത്തിച്ചതും മഹിയാണ്. ഈ നേട്ടങ്ങള്‍ മറ്റുള്ളവര്‍ക്ക് നെടാന്‍ കഴിയാത്തതാണ് മുന്‍ നായകനെ എല്ലാവരുടെയും ഇഷ്‌ടതാരമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments