ധോണിയെ ഓര്‍ത്ത് അഭിമാനിക്കുന്നതാര് ?; സാക്ഷിയുടെ കലക്കന്‍ ട്വീറ്റ് വൈറലാകുന്നു
ധോണിയെ ഓര്‍ത്ത് അഭിമാനിക്കുന്നതാര് ?; സാക്ഷിയുടെ സ്‌നേഹം ഇതായിരുന്നോ ?
ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞ മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ അവസാനിക്കുന്നില്ല. മുന്‍ താരങ്ങളടക്കമുള്ളവര്‍ ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച സുന്ദര മുഹൂര്‍ത്തങ്ങളെ അനുസ്‌മരിച്ച് ട്വിറ്ററില്‍ യുദ്ധം നടത്തുകയാണ്.
ധോണിയുടെ ഭാര്യ സാക്ഷി സിംഗിന്റെ സന്ദേശമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ''നിങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നിങ്ങള്‍ക്ക് കീഴടക്കാന്‍ സാധിക്കാത്ത ഉയരങ്ങളില്ല.'' സാക്ഷി ട്വിറ്ററില്‍ കുറിച്ചു.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ ധോണിയുടെ ഞെട്ടിപ്പിക്കുന്ന തീരുമാനത്തില്‍ ട്വീറ്റ് ചെയ്‌തിരുന്നു. 2019ലെ ലോകകപ്പ് വരെ മഹി ഇന്ത്യന്‍ ടീമില്‍ തുടരണമെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലി പറഞ്ഞത്. ധോണി മഹാനായ നായകനായിരുന്നുവെന്നും ദാദ കൂട്ടിച്ചേര്‍ത്തു.