Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രിജ് ഭൂഷനെതിരായ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു, കായികമന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങൾ

ബ്രിജ് ഭൂഷനെതിരായ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു, കായികമന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങൾ
, ബുധന്‍, 3 മെയ് 2023 (15:30 IST)
ബ്രിജ് ഭൂഷൻ ശരൺ സിംഗിനെതിരെ നൽകിയിട്ടുള്ള പരാതിയിന്മേലുള്ള അന്വേഷണം അട്ടിമറിക്കാൻ കേന്ദ്ര കായികമന്ത്രിയായ അനുരാഗ് താക്കൂർ ശ്രമിക്കുന്നതായി ഗുസ്തി താരങ്ങൾ രംഗത്ത്. പരാതിയെ പറ്റി അംഗീകരിക്കാൻ സമിതി രൂപീകരിച്ചത് ഗൂഡമായ ഉദ്ദേശ്യത്തോടെയാണെന്ന് ഗുസ്തി താരങ്ങൾ പറയുന്നു. അതേസമയം പരാതിയിൽ ദില്ലി പോലീസ് പരാതിക്കാരുടെ മൊഴി ഇനിയും എടുത്തിട്ടില്ല.
 
ബ്രിജ് ഭൂഷൺ പരസ്യമായി വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി തഅരങ്ങള്ള് പറയുന്നു. ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം പതൊനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം പരാതി നൽകിയവരിൽ ഉൾപ്പെടുന്നു. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് താരങ്ങൾ. അതേസമയം സമരം ചെയ്യുന്ന കായികതാരങ്ങൾക്ക് പണം ലഭിക്കുന്നുവെന്ന് ആരോപിച്ച് പ്രതിരോധിക്കുകയാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൺ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെവാത്തിയയുടെ പ്രകടനം ആകെ ടെൻഷനിലാക്കി, തുറന്ന് സമ്മതിച്ച് വാർണർ