Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞങ്ങൾക്ക് ആകുലതകളില്ല, 2022ലും ധോണി തന്നെ നയിയ്ക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ !

ഞങ്ങൾക്ക് ആകുലതകളില്ല, 2022ലും ധോണി തന്നെ നയിയ്ക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ !
, ബുധന്‍, 12 ഓഗസ്റ്റ് 2020 (13:47 IST)
ചെന്നൈ: 2022 ഐപിഎല്ലിലും ചെന്നൈ സൂപ്പർ കിങ്സിനെ നയിയ്ക്കാൻ ധോണി ഉണ്ടാകും എന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. ബോസിനെ കറിച്ച് ഞങ്ങൾക്ക് ആകുലതകൾ ഒന്നുമില്ലെന്നായിരുന്നു സിഎസ്‌കെ സിഇഒയുടെ പ്രതികരണം. ടീമിൽനിന്നും വിരമിച്ച ശേഷവും കോച്ചിന്റെ സ്ഥാനത്ത് ധോണി ചെന്നൈക്കൊപം ഉണ്ടാകും എന്ന് കാശി വിശ്വനാഥ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 
 
ഞങ്ങളുടെ ബോസിനെ സംബന്ധിച്ച്‌ ഞങ്ങള്‍ക്ക് ആശങ്കകള്‍ ഏതുമില്ല. തന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച്‌ വ്യക്തമായ ബോധ്യമുള്ളയാളാണ് ധോണി. സ്വന്തം കാര്യവും ടീമിന്റെ കാര്യവും ധോണി നോക്കിക്കോളം. ജാര്‍ഖണ്ഡില്‍ ഇന്‍ഡോര്‍ നെറ്റ്‌സില്‍ ധോണി പരിശീലനം ആരംഭിച്ചതായുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ആഗസ്റ്റ് 16ന് ടീം അംഗങ്ങള്‍ ചെന്നൈയില്‍ എത്തും. ധോണി റെയ്‌ന എന്നിവര്‍ ആഗസ്റ്റ് 15ടെ തന്നെ ചെന്നൈയില്‍ എത്തും. 
 
ഇടവേളക്ക് ശേഷം വരുന്നതിനാല്‍ ചെറിയ പരിശീലനങ്ങളിലൂടെയാവും ക്യാംപ് ആരംഭിയ്ക്കുക. ആഗസ്റ്റ് 21നായിരിക്കും യുഎഇയിലേയ്ക്ക് പോവുക. കാശി വിശ്വനാഥൻ പറഞ്ഞു. വരും വര്‍ഷങ്ങളിലും ധോണി ചെന്നൈയിൽ തന്നെ തുടരുമെന്ന് എന്‍ ശ്രീനിവാസനും പറഞ്ഞിരുന്നു. ഈ വര്‍ഷം ധോണി കളിക്കും. അടുത്ത വര്‍ഷം ധോണിയുടെ പേര് ലേലത്തില്‍ വരികയും ധോണിയെ ഞങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യും എന്നായിരുന്നു എന്‍ ശ്രീനിവാസൻ പറഞ്ഞത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2022ലും ധോണി ഐപിഎൽ കളിച്ചേക്കും, ആരാധകരെ ആവേശത്തിലാഴ്‌ത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് സിഇഒ